അപകടകരമാം വിധം കോളേജ് വിദ്യാര്‍ത്ഥികളുടെ കാര്‍ റേസിംഗ്; 7 പേരെ അറസ്റ്റ് ചെയ്തു

അപകടകരമാം വിധം കോളേജ് വിദ്യാര്‍ത്ഥികളുടെ കാര്‍ റേസിംഗ്. ആലപ്പുഴ എടത്വ സെന്റ് അലോഷ്യസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് യാത്രയയപ്പ് ചടങ്ങിനിടെ നിയമ വിരുദ്ധ ആഘോഷം ക്യാമ്പസില്‍ നടത്തിയത്.

സംഭവുമായ് ബന്ധപ്പെട്ട് 7 പേരെ അറസ്റ്റ് ചെയ്തു വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മാസം 26നും ഈ മാസം ഒന്നിനുമായിരുന്നു ക്യാമ്പസില്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ നിയമ വിരുദ്ധ അഭ്യാസ പ്രകടനം നടന്നത്.

ബൈക്കിലും കാറിലും ജീപ്പിലുമായാണ് അമിത വേഗതയില്‍ പൊടിപറത്തിയുള്ള അഭ്യാസ പ്രകടനം നടത്തിയത്. കാഴ്ചക്കാരയ സഹപാഠികളുടെ എണ്ണം കൂടിയതോടെ വിദ്യാര്‍ത്ഥികള്‍ അഭ്യാസം കനപ്പിച്ചു. അമിത ഡ്രൈവിംഗിനിടെ രണ്ട് പേര്‍ ജീപ്പില്‍ നിന്ന് തെറിച്ച് വീണു.

ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ അവരുടെ യാത്രയയപ്പ് ദിനത്തിലാണ് ഈ സാഹസ പ്രകടനം സംഘടിപ്പിച്ചത്.

ആദ്യ ദിനം തന്നെ വിലക്കിയിട്ടും കുട്ടികള്‍ സാഹസം തുടരുകയാണെന്നായിരുന്നു കോളേജ് പ്രിന്‍സിപ്പള്‍ പറഞ്ഞത്.

അതേസമയം നിയമ വിരുദ്ധ അഭ്യാസ പ്രകടനത്തിനെതിരെ മാതൃകപരമായ നടപടി സ്വീകരിക്കാന്‍ കോളേജ് പ്രിന്‍സിപ്പലിനോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടി. സംഭവം അറിഞ്ഞതോടെ മോട്ടോര്‍ വാഹന വകുപ്പും കോളേജിന് നോട്ടീസ് നല്‍കി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ കോളേജില്‍ ഓണാഘോഷത്തിനിടെ ക്യാമ്പസിനകത്ത് വാഹന അപകടം ഉണ്ടായതിനെ തുടര്‍ന്ന് ക്യാമ്പസുകളില്‍ വാഹനം കയറ്റുന്നതിന് സര്‍ക്കാരും ഹൈക്കോടതിയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News