നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണം: ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി.കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നിര്‍ദേശം.

ജാമ്യാപേക്ഷ കോടതി തള്ളി. കേസ് വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിച്ചുകൊണ്ട് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം പരിഗണിച്ചായിരുന്നു ഉത്തരവ്. വിചാരണ പരമാവധി വേഗം പൂര്‍ത്തിയാക്കണമെന്നും കോടതി അന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here