സംഘപരിവാറിന്‍റെ മറ്റൊരു നുണകൂടി പൊളിയുന്നു; ശിവരാത്രി ദിനത്തില്‍ കെഎസ്ആര്‍ടിസി അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന വാദം പച്ചക്കള്ളം

ശിവരാത്രിദിനത്തില്‍ ഹിന്ദു വിശ്വാസികളില്‍ നിന്നും കെഎസ്ആര്‍ടിസി അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന വ്യാജ വാര്‍ത്തയുമായി സംഘപരിവാര്‍.

ശബരിമലയിലെ മണ്ഡലകാല സമയത്തും ഇത്തരത്തില്‍ കെഎസ്ആര്‍ടിസി ഹിന്ദുക്കളെ കൊള്ളയടിക്കുന്നുവെന്ന തരത്തില്‍ ആര്‍എസ്എസ് പ്രചരിപ്പിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് വീണ്ടും അത്തരം കള്ളത്തരങ്ങള്‍ പ്രചരിപ്പിച്ച് വര്‍ഗീയമുതലെടുപ്പ് തുടരുന്നത്. അമിത ചാര്‍ജ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണെന്നും പ്രചരണമുണ്ട്.

അതേസമയം, ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം യഥാര്‍ത്ഥത്തില്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കേണ്ടിയിരുന്ന 41 രൂപയില്‍ നിന്നും ഒരു രൂപ കുറച്ചു കൊണ്ട് 40 രൂപ നിരക്കിലായിരുന്നു കെ എസ് ആര്‍ ടി സി സര്‍വ്വീസ് നടത്തിയിരുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

ഹജ്ജിന് പോകുന്നവര്‍ക്ക് മലപ്പുറത്ത് നിന്നും നെടുമ്പാശേരിയിലേക്ക് അനുവദിച്ച കെ എസ് ആര്‍ ടി സി ബസ്സിലെ ടിക്കറ്റ് നിരക്ക് 350 രൂപയാണെന്ന വസ്തുത മറച്ച് വെച്ചുകൊണ്ടാണ് ‘ഹജ്ജ് യാത്രികര്‍ക്ക് സൗജന്യ യാത്ര’ എന്ന തലക്കെട്ടോടെ നവമാധ്യമങ്ങളിലൂടെ സംഘപരിവാര്‍ നേരത്തെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel