കുവൈറ്റില്‍ ഇനി വിസ സ്റ്റാമ്പ്‌ ചെയ്യുമ്പോള്‍ പാസ്പോര്‍ട്ടില്‍ പതിച്ചു വന്നിരുന്ന റെസിഡന്സി സ്റ്റിക്കര്‍ ഉണ്ടാവില്ല

കുവൈറ്റില്‍ ഇനി വിസ സ്റ്റാമ്പ്‌ ചെയ്യുമ്പോള്‍ പാസ്പോര്‍ട്ടില്‍ പതിച്ചു വന്നിരുന്ന റെസിഡന്സി സ്റ്റിക്കര്‍ ഉണ്ടാവില്ല. പാസ്സ്പോര്ട്ടില്‍ വിസ കാലാവധി കാണിച്ചുകൊണ്ടുള്ള സ്റ്റാമ്പ്‌ നോക്കിയായായിരുന്നു എയര്‍പ്പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്‍പ്പെടെ നടത്തിയിരുന്നത്.

എന്നാല്‍ ഈ വിവരങ്ങള്‍ എല്ലാം സിവില്‍ ഐഡി കാര്‍ഡിലേക്ക് മാറ്റിക്കൊണ്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട്‌ ചെയ്തു.

വാര്‍ത്തയില്‍ പറയുന്നത് പ്രകാരം കാലാവധിയുള്ള സിവില്‍ ഐഡി കാര്‍ഡ് എമിഗ്രേഷന്‍ കൌണ്ടറില്‍ കാണിച്ചാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകും.

എന്നാല്‍ കാലാവധിയുള്ള പാസ്സ്പോര്‍ട്ട് യാത്രവാശ്യത്തിന്നായി കയ്യില്‍ ഉണ്ടായിരിക്കുകയും വേണം. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ വിവിധ എയര്‍ലൈനുകളുമായും സര്‍ക്കാര്‍ വകുപ്പുകളുമായും ബന്ധപ്പെട്ടു പൂര്‍ത്തിയാക്കിയതായി റെസിഡന്സി കാര്യ അണ്ടര്‍ സെക്രട്ടറി തലാല്‍ അല്‍ മറാഫി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here