കൊല്ലത്ത് ആർ.എസ്സ്.എസ്സ്.പ്രവർത്തകർ വീട്ടമ്മയെ ആക്രമിച്ച് ഉടു വസ്ത്രം വലിച്ചു കീറിയ സംഭവത്തിൽ പട്ടികജാതി പീഡന നിയമ പ്രകാരം പോലീസ് കേസെടുത്തു.

ആർ.എസ്സ് എസ്സ് ആക്രമണത്തിനു ഇരയായ വീട്ടമ്മയെയും കുടുമ്പത്തേയും ജനാധിപത്യാ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻകോടി സന്ദർശിച്ചു.

ദളിത് സമുദായത്തിൽപ്പെട്ട രെഞ്ചു വിന്റെ വീടിന്റെ വേലി നിരന്തരം പൊളിക്കുകയും ഒടുവിൽ ചോദ്യം ചെയ്തതിന്റെ പേരിലാണ് അയൽവാസികളായ ആർ.എസ്സ്എസ്സ് പ്രവർത്തകർ വീടുകയറി ആക്രമിക്കുകയും തടയാൻ ശ്രമിച്ച വീട്ടമ്മയായ ശ്രീദേവിയുടെ ഉടുവസ്ത്രം വലിച്ചു കീറി മർദ്ദിക്കുകയും ചെയ്തത്.

ഈ മൊഴി പ്രകാരം പോലീസ് ആർ.എസ്സ് എസ്സ് ക്രിമിനലുകൾക്കെതിരെ പട്ടികജാതി പീഡന നിയമ പ്രകാരം കേസെടുത്തു. ആർ.എസ്സ് എസ്സ് ആക്രമണത്തിനു ഇരയായ വീട്ടമ്മയെയും കുടുമ്പത്തേയും ജനാധിപത്യാ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻകോടി സന്ദർശിച്ചു.

അതേ സമയം കേസിൽ നിന്നു രക്ഷപ്പെടാൻ ആർ.എസ്സ് എസ്സ് പ്രവർത്തകരും തങളെ ആക്രമിച്ചുവെന്നാരോപിച്ച് പരാതി നൽകി.