കർഷകരുടെ വിഷയം ചർച്ച ചെയ്യാൻ സംസ്ഥാനതല ബാങ്കേ‍ഴ്സ് സമിതി യോഗം ഇന്ന്

കർഷകരുടെ വിഷയം ചർച്ച ചെയ്യാൻ സംസ്ഥാന തല ബാങ്കേ‍ഴ്സ് സമിതി യോഗം ഇന്ന് ചേരും. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കർഷകരുടെ പ്രശ്നങ്ങൾ വിശദീകരിക്കും.

പ്രളയ ബാധിത പ്രദേശത്തെ കാർഷിക വായ്പകൾക്ക് ഈ വർഷം ഡിസംബർ 31വരെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് സർക്കാർ ആവശ്യപ്പെടും.

കടാശ്വാസ കമ്മീഷന്‍റെ പരിധിയിൽ പൊതുമേഖലാ – വാണിജ്യ ബാങ്കുകളെയും ഉൾപ്പെടുത്തണം. നിലവിൽ സഹകരണ ബാങ്കുകൾ മാത്രമാണ് കമ്മീഷന്‍റെ പരിധിയിലുള്ളത്. കൂടാതെ കാർഷിക വായ്പകൾ പുനർ വായ്പയായി ക്രമീകരിക്കണമെന്നും സർക്കാർ യോഗത്തിൽ ആവശ്യപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here