ഹയർ സെക്കന്‍ററി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും

ഈ വർഷത്തെ വാർഷിക ഹയർ സെക്കന്‍ററി പരീക്ഷ ഇന്ന് ആരംഭിക്കും. പ്ലസ് വൺ, പ്ലസ് ടു, വി എച്ച് എസ് ഇ വിഭാഗങ്ങളുടെ പരീക്ഷകൾ പതിവ് പോലെ രാവിലെയാണ് നടക്കുക.

പ്ലസ് ടുവിൽ ഈ വർഷം ആകെ 4,59,617 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. പ്ലസ് വണ്ണിന് ആകെ 4,43,246 വിദ്യാർത്ഥികൾ പരീക്ഷയെ‍ഴുതും. മാഹി, ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പടെ 2033 പരീക്ഷാ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം എന്‍ഐസി രൂപകൽപ്പന ചെയ്തിട്ടുള്ള I EXAM എന്ന ഓൺലൈൻ സോഫ്റ്റ് വെയറാണ് ഉപയോഗിച്ചിട്ടുള്ളത്. ഉത്തരക്കടലാസുകൾ പുസ്തക രൂപത്തിലേക്ക് മാറുന്നു എന്ന പ്രത്യേകതയും ഈ വർഷമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here