പാകിസ്ഥാൻ ബാർബറെ കൊണ്ട് “അഭിനന്ദന്‍ മീശ” വെപ്പിച്ച് മലയാളി ദേഷ്യം തീർത്തത് ഇങ്ങനെ

പാകിസ്ഥാനോടുള്ള ഇന്ത്യക്കാരുടെ പക ഇനിയും തീരുന്നില്ല. പാകിസ്ഥാന്റെ എഫ് 16 വിമാനം വെടിവച്ചിടുകയും പാക് തടങ്കലില്‍ നിന്ന് ധീരനായി തിരിച്ചെത്തുകയും ചെയ്‌ത അഭിനന്ദന്‍ വ‌ര്‍ദ്ധമാന്റെ മീശ പാകിസ്ഥാൻ ബാർബറെ കൊണ്ട് ഇന്ത്യയുടെ സൂപ്പർ ഹീറോ അഭിനന്ദനൻറെ മീശ വെപ്പിച്ചാണ് ഖത്തറിൽ മലയാളി യുവാവ് കണക്ക് തീർത്തത്. ഖത്തറിലെ മലയാളി വ്യവസായി ജിബി ഏബ്രഹാം.

ആണ് അഭിനന്ദിനോടുള്ള ആരാധനയും പാകിസ്ഥാനോടുള്ള പകയും മൂലം ദോഹയിലെ പാക്കിസ്ഥാനി യുവാവ് നടത്തുന്ന സലൂണില്‍ എത്തി ‘അഭിനന്ദന്‍ മീശ’ വച്ചത്. പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സ്വദേശി അബ്ദുല്‍ കരീം ഇസയാണ് ബാർബർ .

മീശ വച്ച ശേഷം സലൂണിലെ കസേരയില്‍ നിന്ന് എഴുന്നേറ്റ ഉടനെ അവിടെ ഉണ്ടായിരുന്ന അപരിചിതരായ ചിലര്‍ തനിക്ക് ഹസ്തദാനം ചെയ്‌തെന്നും കൈയടിച്ചെന്നും ജിബി ഏബ്രഹാം പറഞ്ഞു.

ഖത്തറില്‍ അഭിനന്ദന്‍ മീശ വച്ച്‌ നടക്കുന്നതിലൂടെ രാജ്യത്തിന്റെയും സേനയുടെയും അഭിമാനം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ഇതിനകം മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഭാരതീയര്‍ ‘അഭിനന്ദന്‍ മീശ’ സ്വന്തമാക്കിയെന്നും ജിബി ഏബ്രഹാംപറഞ്ഞു. ഖത്തറില്‍ ഡി.ഡി ഗ്രൂപ്പ് എം.ഡിയായ ജിബി ഏബ്രഹാം ചാലക്കുടിയില്‍ കല്ലേലീസ് പാര്‍ക് ഇന്‍ എന്ന ഹോട്ടലും നടത്തുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here