ഒരുപാട് ദുരിതങ്ങള്‍ക്കിടയില്‍ നിന്നും വളരെ കഷ്ടപ്പെട്ട് നല്ല നിലയില്‍ എത്തിയ ആളായിരുന്നു മലയാളികളുടെ സ്വന്തം കലാഭവന്‍ മണി. അതുകൊണ്ട് തന്നെ തന്റെ അടുത്ത് സഹായഭ്യര്‍ഥനയും ആയി എത്തുന്ന ആരെയും മടക്കി അയക്കാന്‍ അദ്ദേഹത്തിന് മനസ് വന്നിരുന്നില്ല.
അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം നിരവധി പേര്‍ക്കാണ് ആ സഹായം നിലച്ചത്. അതില്‍ ഒരാളാണ് ഹനാന്‍. കലാഭവന്‍ മണി ജീവിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന്റെ നിരവധി പരിാടികളില്‍ ഹനാനെ പങ്കെടുപ്പിച്ചിട്ടുമുണ്ട്.
കൊച്ചിയില്‍ തമ്മനത്ത് കോളേജ് യൂണിഫോമില്‍ മീന്‍ വിറ്റതിന് ശേഷമാണ് ഹനാനെ ജനങ്ങള്‍ കൂടുതല്‍ തിരിച്ചറിയുന്നത്. അതിന് ശേഷമാണ് ഹനാന് മണിയുമായി ഉള്ള അടുപ്പം പോലും ലോകം അറിയുന്നത്.
കുഞ്ഞാവേ എന്നാണ് മണി ഹനാനെ വിളിച്ചിരുന്നത്. മണിയുടെ വേര്‍പാട് ഹനാനെ വല്ലാതെ പിടിച്ചുലച്ചിരുന്നു. ഇപ്പോള്‍ ഹനാന് അദ്ദേഹത്തോട് എന്തുമാത്രം അടുപ്പം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ഒരു മ്യൂസിക്ക് വീഡിയോ പുറത്തു വന്നിരിക്കുകയാണ്.
ഹനാന്‍ തന്നെ വരികളെഴുതി സംഗീതം നല്‍കിയ മണിച്ചേട്ടന്റെ കുഞ്ഞാറ്റ മ്യൂസിക്ക് വീഡിയോ ആണിത്. തനിക്ക് കലാഭവന്‍ മണി എന്ന മനുഷ്യന്‍ എത്രത്തോളം വലുതായിരുന്നു എന്ന് ഇതിലൂടെ മനസിലാക്കാന്‍ കഴിയും.
Get real time update about this post categories directly on your device, subscribe now.