നിക്കിനെ പ്രിയങ്ക വിവാഹം കഴിക്കുന്നതില്‍ കുടുംബത്തില്‍ ഒരാള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു; പ്രിയങ്കയുടെ കൈ തട്ടിമാറ്റുക വരെ ചെയ്ത ആള്‍ ആരെന്ന് വെളിപ്പെടുത്തി നിക്കിന്റെ സഹോദരന്‍

ഈ ഇടക്കാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകനും നിക്കും വിവാഹിതരായത്.

ഇപ്പോള്‍ മാസങ്ങള്‍ക്ക് ശേഷം നിക്കിന്റെ സഹോദരന്‍ ഒരു വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

പ്രിയങ്കയോട് കുടുംബത്തില്‍ ഒരാള്‍ക്ക് അസ്വസ്ഥതയുണ്ടായിരുന്നുവെന്നും അവര്‍ കുടുംബത്തിലേക്ക് വരുന്നതിനോട് താല്‍പര്യമില്ലായിരുന്നുവെന്നും വെളിപ്പെടുത്തുകയാണ്.

ജെയിംസ് കോര്‍ഡിന്റെ ലേറ്റ് ലേറ്റ് ഷോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അത് മറ്റാരുമല്ല തന്റെ ഇളയ മകള്‍ വാലന്റീനയാണ് കെവിന്‍ പറയുന്നു.

അവള്‍ക്ക് ആദ്യം പ്രിയങ്കയെ ഇഷ്ടമായിരുന്നില്ല എന്നും നിക്കിന് പ്രിയങ്ക നിക്കിന് തട്ടിക്കൊണ്ട് പോകുമെന്ന് ഭയന്ന് അവള്‍ നിക്കിന്റെ കഴുത്തില്‍ ഇറുകെ തൂങ്ങി കിടക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അവളെ തൊടാന്‍ ശ്രമിച്ചപ്പോള്‍ ഒക്കെ പ്രിയങ്കയുടെ കൈ തട്ടി മാറ്റുമായിരുന്നവെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ എല്ലാം ഓക്കെയാണെന്നും അദ്ദേഹം പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News