ശിവരാത്രി ദിനത്തില്‍ 150 ഡ്രോണുകള്‍ പറത്തി സിനിമയുടെ ടൈറ്റില്‍ റിലീസ്; മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ബ്രഹ്മാണ്ട ചിത്രം

ബോളിവുഡിലെ യുവനിരയെ അണിനിരത്തി കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ബ്രഹ്മാസ്ത്രയുടെ ചിത്രീകരണം തുടങ്ങി. ശിവരാത്രി ദിനത്തില്‍ പ്രയാഗ് രാജിലെ കുംഭമേളയില്‍ വെച്ചായിരുന്നു തുടക്കം.

രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് തുടങ്ങിയ താരങ്ങളും സംവിധായകന്‍ അയന്‍ മുഖര്‍ജിയും ചടങ്ങിനെത്തിയിരുന്നു.

സിനിമയുടെ ടൈറ്റില്‍ അല്ലെങ്കില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തുവിടാറുള്ളതെങ്കില്‍ എന്നാല്‍ ബ്രഹ്മാസ്ത്ര വേറിട്ടൊരു വഴിയിലൂടെയാണ് സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടത്.

കുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ ശിവരാത്രി ദിനത്തില്‍ 150 ഡ്രോണുകള്‍ പറത്തിയാണ് സിനിമയുടെ ടൈറ്റില്‍ റിലീസ് ചെയ്തത്.മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ബ്രഹ്മസ്ത്രയുടെ ആദ്യ ഭാഗം ഈ വര്‍ഷം ക്രിസ്തുമസിനെത്തും.

അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനുമൊപ്പം അമിതാഭ് ബച്ചന്‍, നാഗാര്‍ജുന തുടങ്ങിയ താരങ്ങളും അണി നിരക്കുന്നുണ്ട്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here