2019ല്‍ ഫോബ്‌സ് മാസിക പുറത്തിറക്കിയ ധനികരുടെ പട്ടികയില്‍ ആദ്യ ഇരുപതില്‍ ഇടംപിടിച്ച് മലയാളി വ്യവസായി എംഎ യൂസഫ് അലിയും

ഫോബ്‌സ് മായിക പുറത്തിറക്കിയ 2019ലെ സോക ധനികരുടെ പട്ടികയില്‍ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫ് അലി 19ാം സ്ഥാനത്ത്.

ആമസോണ്‍ ഉടമ ജെഫ് ബെസോസാണ് ധനികരുടെ പട്ടികയില്‍ ഒന്നാമന്‍ 14700 കോടി യുഎസ് ഡോളറാണ് ജെഫിന്റെ ആസ്ഥി.

ആദ്യ പത്തില്‍ ഇടംപിടിച്ച ഏക ഏഷ്യക്കാരന്‍ മുകേഷ് അംബാനിയാണ് 5400 കോടി ഡോളറാണ് അംബാനിയുടെ ആസ്ഥി.

പട്ടികയില്‍ 19ാം സ്ഥാനത്തുള്ള എംഎ യൂസഫ് അലിയുടെ ആസ്ഥി 4.70 ബില്ല്യണ്‍ യുഎസ് ഡോളറാണ്. പട്ടികയിലുള്ള ആദ്യ ഇരുപത് ഇന്ത്യക്കാരിലെ ഏക മലയാളിയുമാണ് എംഎ യൂസഫലി. ലോക റാങ്കിങില്‍ 394ാമതാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍.

രവി പിള്ള 529ാം റാങ്ക് 3.90 ബില്ല്യണ്‍ ഡോളര്‍, സണ്ണി വര്‍ക്കി 962ാം റാങ്ക് 2.40 ബില്ല്യണ്‍ ഡോളര്‍, ക്രിസ് ഗോപാലകൃഷ്ണന്‍ 1057ാം റാങ്ക് 2.20 ബില്ല്യണ്‍ ഡോളര്‍, ഷിബുലാല്‍ 1605ാം റാങ്ക് 1.40 ബില്ല്യണ്‍ ഡോളര്‍, ഡോ. ഷംസീര്‍ വയലില്‍ 1605ാം റാങ്ക് 1.40 ബില്ല്യണ്‍, ടിഎസ് കല്ല്യാണരാമന്‍ 1818ാം റാങ്ക് 1.20 ബില്ല്യണ്‍ ഡോളര്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റുമലയാളികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here