ബലാകോട്ടിലെ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളുമായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി

ബലാകോട്ടിലെ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളുമായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്.

ബലാകോട്ടിലെ മദ്രസ കെട്ടിടങ്ങള്‍ക്ക് ഒരു മാറ്റവുമില്ലാതെ ഇപ്പോഴും തുടരുന്നു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ചോദിക്കുന്നവരെ അടുത്ത ആക്രമണസമയത്ത് വിമാനത്തില്‍ കെട്ടിയിട്ട് കൊണ്ട് പോകാമെന്ന വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങിന്റെ വാക്കുകള്‍ വിവാദമാകുന്നു.

ഹൈ റിസല്യൂഷന്‍ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്ത് വിട്ടത്. ഇത്ര പ്രകാരം ബലാകോട്ടില്‍ ജയിഷ മുഹമ്മദ് പ്രവര്‍ത്തിപ്പിക്കുന്ന മദ്രസ കെട്ടിടങ്ങള്‍ തല്‍സ്ഥാനത്ത് ഇപ്പോഴും തുടരുന്നു.

ഈ കെട്ടിടങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നുവെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. സാന്‍ ഫ്രാന്‍സിക്കോയിലെ പ്ലാനറ്റ് ലാബ്‌സ് എന്ന സ്വകാര്യ സാറ്റ്‌ലൈറ്റ് ഓപ്പററ്റേഴ്‌സില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. 2018 ഏപ്രിലില്‍ എടുത്ത ചിത്രങ്ങളില്‍ കാണുന്ന അതേ കെട്ടിടങ്ങള്‍ വ്യോമാക്രമണം കഴിഞ്ഞ് ആറ് ദിവസത്തിന് ശേഷം മാര്‍ച്ച് നാലിന് എടുത്ത സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളിലും വ്യക്തമായി കാണാം.

കെട്ടിട ചുവരുകള്‍ക്കോ മേല്‍കൂരകള്‍ക്കോ കെടുപാടുകള്‍ കാണാനില്ലെന്നും വ്യോമാക്രമണം കഴിഞ്ഞ ലക്ഷണങ്ങള്‍ പ്രദേശത്ത് ഇല്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക്കിസ്ഥാനിലെ ഖൈബര്‍പക്തൂണ്‍ഖവ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ബലാകോട്ടിലെ ജയിഷ തീവ്രവരാദ പരിശീളനകേന്ദ്രങ്ങളെല്ലാം തകര്‍ത്തുവെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ സംശയത്തിലാക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന സാറ്റ്‌ലൈറ്റ് ദൃശ്യങ്ങള്‍.

എന്നാല്‍ ആക്രമണത്തെക്കുറിച്ചും കൊല്ലപ്പെട്ടവരുടെ കണക്കിനെക്കുറിച്ചും സംശയം ഉന്നയിക്കുന്നവരെ വിമാനത്തില്‍ കെട്ടിയിട്ട് പ്രദേശത്ത് കൊണ്ട് പോകണമെന്ന് കേന്ദ്ര സഹമന്ത്രി വി.കെ.സിങ്ങ് പരിഹസിച്ചു.

ബോംബിട്ട് കഴിഞ്ഞയുടന്‍ സംശയാലുക്കളെ പ്രദേശത്ത് ഇറക്കിവിട്ട് കണക്ക് എടുക്കണമെന്നും പ്രതിപക്ഷത്തെ ലക്ഷ്യം വച്ച് വികെസിങ്ങ് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News