“അയാള്‍ അയച്ച മെസേജുകള്‍ പ്രിന്റ് ഔട്ട് എടുത്ത് അയാളുടെ പുതിയ കാമുകിക്ക് അയച്ചു കൊടുത്തു” , തന്റെ ആദ്യ പ്രതികാരത്തിന്റെ കഥ പറഞ്ഞ് താപ്‌സി

ബോളിവുഡില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് താപ്‌സി പന്നു. അടുത്തതായി താപ്‌സിയുടെ പുറത്തിറങ്ങുന്ന ചിത്രം അമിതാഭ് ബച്ചനൊപ്പമുള്ള ബദ്‌ല ആണ്.

ഇപ്പോള്‍ തന്റെ ആദ്യ പ്രതികാരത്തിന്റെ കഥ പറയുകയാണ് താപ്‌സി. അതും പ്രതികാരം എന്ന പേരില്‍ തന്റെ ഒരു ചിത്രം പുറത്തിറങ്ങുന്ന സമയത്തും.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ആയിരുന്നു അത്. താന്‍ പ്രണയത്തിലായിരുന്ന ആള്‍ പരീക്ഷയുടെ പേരില്‍ ബ്രേക്കപ്പ് ആയി.

ഇത് തന്നെ വളരെയധികം വിഷമിപ്പിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. പിന്നെ നാളുകള്‍ക്ക് ശേഷം അയാള്‍ താനുമായി ഫ്‌ലര്‍ട്ട് ചെയ്യാന്‍ എത്തിയെന്നും അപ്പോള്‍ അയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും താപ്‌സി പറയപുന്നു.

അയാള്‍ തനിക്കയച്ച മെസേജകളുടെ പ്രിന്റ് ഔട്ട് എടുത്ത് ആ പെണ്‍കുട്ടിക്ക് അയച്ചുകൊടുത്താണ് തന്റെ ആദ്യ പ്രതികാരം നിറവേറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News