
റഫാല്‍ കേസില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ രേഖകള്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രശാന്ത് ഭൂഷണ്‍ മോഷ്ടിക്കുകയും അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ ഹിന്ദുവിന് കൈമാറിയെന്നും ഈ സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും അറ്റോണി ജനറല്‍ കെ കെ വേണുഗോപലിന്റെ ആരോപണം.
അതേസമയം വാര്‍ത്തയുടെ സ്രോതസ് തങ്ങള്‍ പുറത്തു വിടില്ലെന്നും എന്ത് പറഞ്ഞാലും ഒരു വിവരവും ലഭിക്കാന്‍ പോകുന്നില്ലെന്നും ഹിന്ദു ഗ്രൂപ്പ് ഓഫ് പബ്ലിഷിംഗ് ചെയര്‍മാന്‍ എന്‍ റാം പറഞ്ഞു.
റാമിന്റെ വാക്കുകള്‍
“നിങ്ങള്‍ക്കവയെ മോഷണം പോയ രേഖകളെന്ന് വിളിക്കാം. ഞങ്ങള്‍ക്കതൊരു വിഷയമല്ല. ഞങ്ങള്‍ക്ക് അവ ലഭിച്ചത് കോണ്‍ഫിഡന്‍ഷ്യലായ സോഴ്‌സുകളില്‍ നിന്നാണ്. ഞങ്ങള്‍ ഞങ്ങളുടെ സോഴ്‌സുകളെ സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണ്. ഈ സോഴ്‌സുകളെക്കുറിച്ച് ഞങ്ങളില്‍ നിന്ന് ആര്‍ക്കും ഒരു വിവരങ്ങളും ലഭിക്കാന്‍ പോവുന്നില്ല. പൊതുജന താല്‍പര്യാര്‍ത്ഥമാണ് ഞങ്ങള്‍ റാഫേല്‍ കരാറുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്. വിവരങ്ങള്‍ മറച്ചുവയ്്ക്കപ്പെട്ടതുകൊണ്ടാണ് ഞങ്ങള്‍ ഇത് പ്രസിദ്ധീകരിച്ചത് പക്ഷേ ആ രേഖകള്‍ അവയ്ക്കുവേണ്ടി സംസാരിക്കുന്നു..ആ റിപ്പോര്‍ട്ടുകളും അവയ്ക്കുവേണ്ടി സംസാരിക്കുന്നു. പക്ഷെ ഞങ്ങള്‍ എന്താണോ പ്രസിദ്ധീകരിച്ചത് അത് പ്രസിദ്ധീകരിച്ചത് തന്നെയാണ്. അതില്‍ മാറ്റമില്ല. അത് ആധികാരിക രേഖകളാണ്. ഇത്തരത്തില്‍ വലിയ പ്രധാന്യമുള്ള, പൊതുതാല്‍പര്യമുള്ള വിഷയങ്ങള്‍ മൂടിവയ്ക്കപ്പെടുമ്പോള്‍ അത് അന്വേഷിച്ച് പുറത്തുകൊണ്ടുവരുക എന്നത് മാധ്യമങ്ങളുടെ കടമയാണ്”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here