വേനല്‍ കടുക്കുന്നു സ്‌കൂള്‍ യൂണിഫോമുകള്‍ നിര്‍ബന്ധമാക്കരുത് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് പ്രയാസമുണ്ടാക്കുന്ന വിധത്തിൽ യൂണിഫോം നിർബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ പി സുരേഷ് നിർദേശിച്ചു.

ഇറുകിയ യൂണിഫോം, സോക്‌സ്, ഷൂസ്, ടൈ, തലമുടി ഇറുകി കെട്ടുക തുടങ്ങിയവ യൂണിഫോമിന്റെ ഭാഗമാണെങ്കിലും സ്‌കൂൾ അധികൃതർ നിർബന്ധിക്കാൻ പാടില്ലെന്ന് ചെയർപേഴ്‌സൺ വ്യക്തമാക്കി.

സിബിഎസ്ഇ സ്‌കൂളുകളിൽ പകൽ 9.30 മുതൽ 1.30 വരെ പരീക്ഷയ്ക്കിരിക്കുന്ന കുട്ടികൾക്ക് കുടിക്കാൻ വെള്ളവും ഇടയ്‌‌ക്ക് ആവശ്യമെങ്കിൽ ഇൻവിജിലേറ്ററുടെ നിരീക്ഷണത്തിൽ പ്രാഥമിക സൗകര്യവും ഒരുക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

കഠിനമായ ചൂടിൽ കർശനമായ വ്യവസ്ഥകളോടെ നടത്തുന്ന പരീക്ഷ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സിബിഎസ്ഇക്കുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. പരീക്ഷാ ഹാളിലും ക്ലാസ് മുറികളിലും ഫാനുകൾ, കുടിവെള്ളം തുടങ്ങിയവ സജ്ജീകരിക്കണം.

ചിക്കൻപോക്‌‌സ്, അഞ്ചാംപനി തുടങ്ങിയ പകർച്ചവ്യാധികൾ ഉള്ള കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേകം സംവിധാനം ഉറപ്പു വരുത്തണം.

അമിതമായ ക്ഷീണം, പനി എന്നിവയ്ക്ക് അടിയന്തര ചികിത്സ നൽ കാൻ മുൻകരുത സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News