തലശ്ശേരി മുസ്ലീം ലീഗില്‍ പൊട്ടിത്തെറി; നേതൃത്വത്തെ വെല്ലുവിളിച്ച് പ്രവര്‍ത്തകര്‍ തെരുവിലറങ്ങി

കണ്ണൂർ തലശ്ശേരിയിൽ മുസ്ലീം ലീഗിൽ വൻ പൊട്ടിത്തെറി.നേതൃത്വത്തെ വെല്ലുവിളിച്ച് നൂറോളം ലീഗ് പ്രവർത്തകർ തലശ്ശേരി ടൗണിൽ പ്രകടനം നടത്തി.

മുൻ മണ്ഡലം ജനറൽ സെക്കയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിടാനുള്ള തയ്യാറെടുപ്പിലാണ്.

നേതൃമാറ്റം ഉണ്ടായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് മുസ്ലിം ലീഗിലെ ഒരു വിഭാഗം തലശ്ശേരി ടൗണിൽ പ്രകടനം നടത്തിയത്.

മുൻ മണ്ഡലം ജനറൽ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ എ കെ മുസ്തഫയുടെ നേതൃത്വത്തിലാണ് പാർട്ടി വിടാൻ ഒരുങ്ങുന്നത്.

മുൻ നഗരസഭ കൗൺസിലർ കൂടിയായ എ കെ മുസ്തഫ,മുൻ മണ്ഡലം ട്രഷററും ജില്ലാ കമ്മിറ്റി അംഗവുമായ പി നൗഷാദ് എന്നിവരെ സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.

ഇതാണ് നേതൃത്വത്തെ വെല്ലു വിളിച്ച് തെരുവിലേക്കിറങ്ങാൻ ഒരു വിഭാഗത്തെ പ്രേരിപ്പിച്ചത്.ജില്ലാ സെക്രട്ടറി കെ എ ലത്തീഫും മണ്ഡലം പ്രസിഡന്റ് എ കെ അബൂട്ടിയും നയിക്കുന്ന വിഭാഗത്തിന് എതിരെയാണ് പടയൊരുക്കം.

നിയോജക മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പിൽ എ കെ മുസ്തഫ,പി നൗഷാദ് ഉൾപ്പെടെയുള്ളവരെ നേതൃത്വം തഴഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് ലീഗിൽ പ്രശ്നങ്ങൾ ആരംഭിച്ചത്.

ലീഗ് ഓഫീസ് നിർമാണത്തിലെ സാമ്പത്തിക ഇടപാടുകളും നഗരസഭ തിരഞ്ഞെടുപ്പിലെ ജമാ അത്ത ഇസ്ലാമി ബന്ധവും ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണം എന്നാണ് എ കെ മുസ്തഫ വിഭാഗത്തിന്റെ ആരോപണം.

ശാഖാ ഭാരവാഹികളും മണ്ഡലം ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ നൂറോളം പേരാണ് നേതൃത്വത്തെ വെല്ലു വിളിച്ചു കൊണ്ടുള്ള പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here