മക്കളെ കൊണ്ട് സഹികെട്ടെന്നും ഇനിയും സംരക്ഷിക്കാനാകില്ലെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ സ്വദേശിയായ ടാമിയാണ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.

തന്‍റെ കൗമാരക്കാരായ മക്കളെ ഇഷ്ടമല്ലെന്നും ആയതിനാല്‍ അവരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് അമ്മയുടെ ആവശ്യം.

ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്ന ടാമിയുടെ മക്കളായ 18 കാരിയായ സോഫിയെയും 14 കാരിയായ ഹിലരിയെയുമാണ് ടാമി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സ്കൂളില്‍ പോകില്ല, പുകവലി, കത്തി ഉപയോഗിച്ച് മുറിവേല്‍പ്പിക്കുക, കാഞ്ചാവ് ഉപയോഗം എന്നിവയാണ് ടാമി മക്കള്‍ക്കെതിരെ നിരത്തുന്ന ആരോപണങ്ങള്‍.

മക്കളുടെ കൂടെ ജീവിക്കാന്‍ ഭയപ്പെടുന്നുവെന്ന വ്യക്തമാക്കിയ ടാമി മക്കളുടെ വികൃതികള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചത് ടിവി ചാനലിന് നല്‍കിയത് തെളിവായി സമര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ ടാമിയുടെ ആരോപണങ്ങള്‍ മക്കളിരുവരും നിഷേധിച്ചു.അതേസമയം തങ്ങള്‍ക്കിടയില്‍ സ്നേഹമില്ലെന്നും കഞ്ചാവിനടിമകളായ മക്കളെ സ്നേഹിക്കാനാകില്ലെന്നും ടാമി വ്യക്തമാക്കി.

ഭര്‍ത്താവുമായി പിരിഞ്ഞശേഷം ഒറ്റയ്ക്കാണ് ടാമി മക്കളെ വളര്‍ത്തിയിരുന്നത്.