റഫാല്‍ രേഖകള്‍ മോഷണം പോയെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

റഫാല്‍ രേഖകള്‍ മോഷ്ട്ടിക്കപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ വാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. രേഖകള്‍ കാണാനില്ലെന്ന് പറയുന്നത് നരേന്ദ്രമോദിയെ രക്ഷിക്കാനാണന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നടത്തിയ വാദം വ്യോമസേനയെ ദുര്‍ബലപ്പെടുത്തുന്നതാണന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വിമര്‍ശിച്ചു.

റഫാള്‍ രേഖകള്‍ പുറത്ത് കൊണ്ട് വന്ന ഹിന്ദു ദിനപത്രത്തിനെതിരെ കേസെടുക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിനെ അപലബിക്കുന്നതായി മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ്.

റഫാല്‍ രേഖകള്‍ മോഷ്ട്ടിക്കപ്പെട്ടന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷത്ത് നിന്ന് ഉയരുന്നത്.

റഫാലില്‍ ഇല്ലെങ്കില്‍ വ്യോമസേനയുടെ പ്രതിരോധശേഷി കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചതിനെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു.

വ്യോമസേനയെ ദുര്‍ബലപ്പെടുത്തുന്നതാണ് വാദം.മോദി സര്‍ക്കാര്‍ എന്തിനാണ് തുടര്‍ച്ചയായി സേനയെ അപമാനിക്കുന്നതെന്ന് യെച്ചൂരി ചോദിച്ചു.

രേഖകള്‍ മോഷ്ടിക്കപ്പെട്ടന്ന് പറയുന്നത് മോദിയെ രക്ഷിക്കാനാണന്ന് എ.ഐ.സിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ഗാന്ധി ചൂണ്ടികാട്ടി.

തെറ്റുകാരനല്ലങ്കില്‍ പിന്നെ എന്തിനാണ് അന്വേഷണത്തെ മോദി ഭയപ്പെടുന്നത്. പ്രതിപക്ഷം പാക്ക് സ്വരത്തിലാണ് സംസാരിക്കുന്നതെന്ന മോദി ആരോപണത്തെ രാഹുല്‍ പരിഹസിച്ചു.

പത്താല്‍കോട്ടില്‍ തെളിവു നല്‍കാന്‍ പാക്കിസ്ഥാനെ ക്ഷണിച്ചത് ഞങ്ങളല്ല, പാക്ക് പ്രധാനമന്ത്രിയുട വീട്ടില്‍ പോയതും നമ്മളാണോയെന്ന് ഒപ്പമുണ്ടായിരുന്ന വക്താവ് സുര്‍ജേവാലയോട് പരിഹാസരൂപേണ രാഹുല്‍ ചോദിച്ചു.

റഫാല്‍ രേഖകള്‍ പുറത്ത് കൊണ്ട് വന്ന ഹിന്ദു ദിനപത്രത്തിനെതിരേയും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ഒഫീഷ്യല്‍ സീക്രട്‌സ് ആക്ട് പ്രയോഗിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് അപലബിച്ചു.

സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള കടന്ന കയറ്റമാണന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News