ശബരിമല സുപ്രീം കോടതി വിധിയും അനുബന്ധചിന്തകളും; ശബരിമല വിഷയത്തെ സമഗ്രമായി അറിയാന്‍ എസ്പി നമ്പൂതിരിയുടെ ‘ശബരിമല’

തൃശൂർ: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ പ്രവേശനത്തിന് അനുകൂലമായ വാദമുഖങ്ങളുയർത്തി സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേർന്ന എസ് പി നമ്പൂതിരിയുടെ ‘ശബരിമല’ എന്ന പുസ്തകം പുറത്തിറങ്ങുന്നു.

എസ്പി നമ്പൂതിരിക്കുവേണ്ടി സുപ്രീം കോടതിയിൽ ഹാജരായ അഡ്വ.വിൽസ് മാത്യൂസ് അവതാരിക എഴുതിയ പുസ്തകം ശബരിമലയെക്കുറിച്ചും സുപ്രീം കോടതി വിധിയെക്കുറിച്ചും അനുബന്ധചിന്തകളെ മുൻനിർത്തിയും ആധികാരികമായ അറിവു പകരുന്ന മലയാളത്തിലെ ആദ്യ ഗ്രന്ഥമാവും.

ശബരിമലയുടെ ചരിത്രം, യുവതീപ്രവേശന കേസിന്റെ പശ്ചാത്തലവും ലഘുചരിത്രവും, സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട്, സർക്കാരിന്റെ സത്യവാങ‌്മൂലം, കേസിൽ സുപ്രീം കോടതി ജഡ്ജിമാർ ഓരോരുത്തരും സ്വീകരിച്ച നിലപാട‌്, സുപ്രീം കോടതി വിധിയുടെ സംക്ഷിപ്ത രൂപം എന്നിവ ഉൾക്കൊള്ളുന്ന പുസ്തകം ശബരിമല വിഷയത്തിൽ ഒരു റഫറൻസ് ഗ്രന്ഥമാവും.

എസ്പി നമ്പൂതിരി ശബരിമല സ്ത്രീ പ്രവേശനത്തെ ക്കുറിച്ച് സംസാരിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News