തൊളിക്കോട് പീഡനം: ഇമാം ഷെഫീഖ് അല്‍ ഖാസിമി മധുരയില്‍ നിന്നും പൊലീസ് പിടിയില്‍

തൊളിക്കോട് പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ
മുൻ ഇമാം പോലീസ് പിടിയിലായി .

SDPI നേതാവും ഇമാം കൗൺസിൽ അംഗവുമായ ഷെഫീക് അൽ ഖാസിമി പിടിയിലായത് . മധുരയിൽ നിന്നാണ് പ്രത്യേക പോലീസ് സംഘം ഇയാളെ പിടികൂടിയത് സഹായി ഫാസിലും പോലീസ് പിടിയിലായി. പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ചു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം 20ലേറെ തവണ ഒളിത്താവളങ്ങൾ മാറ്റിയ SDPI നേതാവ് ഷെഫീക്ക് അൽ ഖാസിമിയെ പിടികൂടുക എന്നത് വളരെ ദുഷ്കരമായ ഒരു ദൗത്യമായിരുന്നു. മധുരയിൽ ഒളിവിൽ കഴിയുന്നതിനിടെ ആണ് ഷെഫീഖും, കൂട്ടാളി ഫാസിലിനെയും പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികൾ ഒളിവിൽ കഴിയുമ്പോൾ ഉപയോഗിച്ച മാരുതി സെലേറിയോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം എസ്.പി ബി.അശോകന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന് നേതൃത്വത്തിലുള്ള അഞ്ചംഗ പൊലീസ് സംഘമാണ് ഇയാളെ മധുരയിലെത്തി കീഴടക്കിയത്.

അറസ്റ്റിലായ പ്രതിയെ രാത്രി നെടുമങ്ങാട് വലിയമല പൊലീസ് സ്റ്റേഷനിലെത്തിച്ചു . ഇമാമിനെ ഒളിവിൽ പാർക്കാൻ സഹായിച്ചു എന്ന കുറ്റം ചുമത്തി ഇയാളുടെ അനുജന്മാർ അടക്കമുള്ളവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതിയെ പിടികൂടാത്തതിൽ എതിരെ ഹൈകോടതി അടക്കം വിമർശനമുന്നയിച്ച പശ്ചാത്തലത്തിലാണ് തൊളിക്കോട് പള്ളിയിലെ മുൻ ഇമാം ഷെഫീഖ് അൽഖാസിമി അറസ്റ്റിലാവുന്നത്.

എസ്ഡിപിഐയുടെ പ്രമുഖ നേതാവായ ഇയാളെ പീഡന വിവരം പുറത്ത് വന്നതിന് പിന്നാലെ ഇമാം സ്ഥാനത്തു നിന്ന് പള്ളികമ്മിറ്റി പുറത്താക്കിയിരുന്നു.

പേപ്പാറ വനപ്രദേശത്ത് വെച്ചാണ് ഇമാം പ്രായ പൂർത്തിയാവാത പെൺകുട്ടിയെ പീഡിപ്പിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടതോടെ ഇമാം വാഹനത്തിൽ രക്ഷപ്പെട്ടു. സംഭവം നടന്ന് ഒരു മാസം പിന്നിട്ടപ്പോഴാണ് പ്രതി വലയിൽ ആയത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News