കെഎന്‍ പണിക്കര്‍ ചരിത്രത്തെ യുക്തിഭദ്രമായി അവതരിപ്പിച്ച വ്യക്തി: എകെ ബാലന്‍

ചരിത്രം ഏറെ വളച്ചൊടിക്കപ്പെടുകയും ജനവിരുദ്ധമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ അതിനെതിരെ ശാസ്ത്രീയവും യുക്തിഭദ്രവുമായ ചരിത്രരചനാരീതി അവതരിപ്പിക്കുകയും ജനങ്ങളെ ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് ഡോ.കെ.എൻ.പണിക്കരെന്ന് സാംസ്‌കാരികമന്ത്രി എ.കെ.ബാലൻ പറഞ്ഞു.

കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം പ്രമുഖചരിത്രകാരനായ ഡോ.കെ.എൻ.പണിക്കർക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ. പണിക്കരുടെ തിരുവനന്തപുരത്തെ വസതിയിൽ നടന്ന ചടങ്ങിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്‌റ് ഡോ. ഖദീജ മുംതാസ് അധ്യക്ഷത വഹിച്ചു.

ഡോ.ബി.ഇക്ബാൽ, ഡോ.ജി.ബാലമോഹൻ തമ്പി, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ, നിർവാഹക സമിതിയംഗം പ്രൊഫ.വി.എൻ.മുരളി, ജോണി തോമസ്, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News