കശുവണ്ടി മേഖലയെ പ്രതിസന്ധിയിലാക്കി ഇറക്കുമതി ചുങ്കം അഞ്ച് ശതമാനം ഉയര്‍ത്തിയതിന് പിന്നില്‍ എന്‍.കെ പ്രേമചന്ദ്രന്‍റെ ഇടപെടല്‍ ഉണ്ടായെന്ന് ബിജെപി നേതാവ്

സംസ്ഥാനത്തെ കശുവണ്ടി മേഖലയുടെ പ്രതിസന്ധിക്കു കാരണമായ ഇറക്കുമതി ചുങ്കം 5% വർദ്ധിപ്പിച്ചതിനു പിന്നിൽ കൊല്ലം എം.പി പ്രേമചന്ദ്രന്റെ ഇടപെടലെന്ന് ബിജെപി നേതാവിന്റെ വെളിപ്പെടുത്തൽ.

പീപ്പിൾ ടിവിയുടെ തെരഞ്ഞെടുപ്പ് പരിപാടി പടക്കളത്തിലാണ് കശുവണ്ടി തൊഴിലാളികളെ ദുരിതത്തിലാഴ്ത്തിയ പ്രേമചന്ദ്രന്റെ ഇടപെടലിനെ കുറിച്ച് പറഞ്ഞത്.

കശുവണ്ടി മുതലാളിമാർക്കുവേണ്ടി പ്രേമചന്ദ്രൻ കേന്ദ്രമന്ത്രി സീതാരാമനിൽ സമ്മർദ്ദം ചെലുത്തിയെന്ന് ബിജെപി സംസ്ഥാന ട്രഷറർ എം.എസ് ശ്യാംകുമാർ പറഞ്ഞു.

കശുവണ്ടി മേഖലയിൽ ട്രേഡർമാരെ തകർക്കാനാണ് പ്രേമചന്ദ്രൻ ബിജെപി സർക്കാരിൽ സ്വാധീനം ചെലുത്തിയതെന്നും എം.എസ് ശ്യാംകുമാർ വെളിപ്പെടുത്തി.

ഇക്കാര്യത്തിൽ യുഡിഎഫ് നേതാവ് യൂനുസ്കുഞ്ഞ് മൗനം പാലിച്ചപ്പോൾ സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദവൻ പ്രേമചന്ദന്റെ ഇടപെടലാണ് കശുവണ്ടി മേഖലയെ തകർത്തതെന്ന് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News