കേരള ലോ അക്കാദമി ലോ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്വലവിജയം

കേരള ലോ അക്കാദമി ലോ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്വലവിജയം. കെഎസ്‌യു, എബിവിപി, എംഎസ്എഫ് രഹസ്യ കൂട്ടുകെട്ടിനെതിരെ മത്സരിച്ചാണ് എസ്എഫ്‌ഐ ഉജ്വലവിജയം കരസ്ഥമാക്കിയത്.

ലോ അക്കാദമി മാനേജ്‌മെന്റിനെതിരായ വിദ്യാര്‍ഥി സമരത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് എസ്എഫ്‌ഐ ഉജ്വലവിജയം കരസ്ഥമാക്കിയത്.

മത്സരിച്ച ഒമ്പതില്‍ എട്ട് സീറ്റിലും എസ്എഫ്‌ഐ വിജയക്കൊടി പാറിച്ചു. രണ്ടു വര്‍ഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കെഎസ്‌യു, എബിവിപി എംഎസ്എഫ് സംഘടനകളുടെ രഹസ്യ കൂട്ടുകെട്ടിനെതിരെ മത്സരിച്ചാണ് എസ്എഫ്‌ഐ ഉജ്വലവിജയം കരസ്ഥമാക്കിയത്.

ആകെ പോള്‍ ചെയ്ത വോട്ടിന്റെ 80 ശതമാനവും എസ്എഫ്‌ഐക്ക് ലഭിച്ചു. 24 ദിവസം നീണ്ടുനിന്ന ലോ അക്കാദമി വിദ്യാര്‍ഥി സമരത്തില്‍ എസ്എഫ്‌ഐ എടുത്ത നിലപാടിനോടുള്ള വിദ്യാര്‍ഥികളുടെ അനുകൂല നിലപാടാണ് തെരഞ്ഞെടുപ്പു ഫലം.

ചെയര്‍മാനായി പി എസ് ഭരത്ചന്ദ്രന്‍ ജനറല്‍ സെക്രട്ടറിയായി രാജാ മാധവ് ജയകൃഷ്ണന്‍ എന്നിവരാണ് വിജയിച്ചത്. ഒരു സീറ്റ് കെഎസ്‌യുവിന് ലഭിച്ചു. കെഎസ്‌യുവിലെ മാലിനി വേണുഗോപാല്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News