“ചോദ്യം ഇട്ടതാണവന്‍, അവനോട് പടച്ചോന്‍ ചോദിക്കും” , ചോദ്യപേപ്പര്‍ ബുദ്ധിമുട്ടായതിന്റെ രോഷം പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥി

ഇക്കഴിഞ്ഞ പ്ലസ് ടൂ വാര്‍ഷിക പരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ കുഴപ്പിച്ച ഒരു വിഷയമായിരുന്നു കെമിസിട്രി. പലരും കരഞ്ഞുകൊണ്ടാണ് പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. പല വിദ്യാര്‍ഥികളും തങ്ങളുെട രോഷം പ്രകടിപ്പിക്കുകയും ചെയ്തു.

അതില്‍ ഇപ്പോള്‍ ഏറ്റവും രസകരവും വൈറലും ആകുന്ന ഒരു വീഡിയോ ആണിത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി രോഷം പ്രകടിപ്പിക്കുന്ന ഒരു വിദ്യാര്‍ഥിയുടെ ഭാവങ്ങള്‍ അവന്റെ സുഹൃത്തുക്കള്‍ ആണ് റെക്കോഡ് ചെയ്തത്.

ചോദ്യപേപ്പര്‍ ഇട്ടയാള്‍ ചെയ്തത് വലിയ തെറ്റാണെന്നും, ഇട്ടയാളെ പടച്ചോന്‍ ശിക്ഷിക്കുമെന്നുമൊക്കെ ആ കുട്ടി വിളിച്ചു പറയുന്നു. ഇത് കേട്ട് അടുത്ത് നില്‍ക്കുന്നവര്‍ ചിരിക്കുന്നതും കാണാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News