ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ഇന്ന് റാഞ്ചിയില്‍ നടക്കും

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ഇന്ന് റാഞ്ചിയില്‍ നടക്കും.രണ്ട് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യക്ക് ഇന്നത്തെ മത്സരം കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

അതേസമയം പരമ്പരയിലെ ആദ്യവിജയം നേടാനാറുച്ച് തന്നെയാകും ഓസീസ് ടീമിറങ്ങുന്നത്. ഉച്ചയ്ക്ക് 1.30 ന് ആണ് മത്സരം നടക്കുക.

ഹൈദരാബാദിലും നാഗ്പൂരിലും വിജയിച്ചെത്തുന്ന ടീം ഇന്ത്യക്ക് ഇന്നത്തെ മത്സരം കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. പരമ്പര ലക്ഷ്യമിട്ടെത്തുന്ന ടീം ഇന്ത്യയില്‍ നിന്ന് അത്തരത്തിലുള്ള ഒരു പ്രകടനം തന്നെ പ്രതീക്ഷിക്കാം. ഒരു പക്ഷേ റാഞ്ചിയില്‍ ധോണിയുടെ അവസാന മത്സരം കൂടിയായി ഇന്നത്തെ മത്സരം മാറിയേക്കാം.

അതിനാല്‍ തന്നെ ഫിനിഷര്‍ പോരാളിയെന്ന വിളിപ്പേരുള്ള മുന്‍ ക്യാപ്ടനും റാഞ്ചിയുടെ പുത്രനുമായ മഹേന്ദ്രസിങ് ധോണിക്ക് ഇന്നത്തെ ജയം സമ്മാനിക്കുകയെന്നതാണ് ടീമിന്റെ ലക്ഷ്യം.

മുന്നേറ്റനിരയിലെ പാളിച്ചകളാണ് ടീമിനെ ഏറ്റവും കൂടുതല്‍ അലട്ടുന്നത്. ബാറ്റിങ്ങില്‍ മികച്ച തുടക്കം ലഭിക്കുന്ന പക്ഷം മികച്ച റണ്‍നിരക്ക് ഉയര്‍ത്താനാണ് ടീം ലക്ഷ്യമിടുക.

ഭുവനേശ്വര്‍ കുമാര്‍ എത്തുന്നതോടെ ബൗളിങ് നിരയും കൂടുതല്‍ കരുത്തുറ്റതായി മാറി. എന്നാല്‍ ഭുവനേശ്വര്‍ ടീമില്‍ ഇടം പിടിക്കുന്നതോടെ ബുംറയ്‌ക്കോ ഷമിക്കോ ടീമില്‍ സ്ഥാനം നഷ്ടമാകും.

നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റ് നേടുക എന്ന നേട്ടത്തോടെയാകും ഇന്ത്യ പന്ത് എറിയുക. എന്നാല്‍ ഓസ്‌ട്രേലിയയാകട്ടെ മത്സരം കൈവിടാതിരിക്കാനുള്ള തീവ്രശ്രമത്തിലായിരിക്കും പോരാട്ടത്തിനിറങ്ങുക.

ബാറ്റിങ്ങിനൊപ്പം സ്പിന്‍ ബൗളിങ്ങിനെ തുണക്കുന്ന പിച്ചില്‍ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയായിരിക്കും ഓസീസ് ആക്രമണം നടത്തുക.

ഇതാണ് ആക്രമണത്തിന്റെ ലക്ഷ്യം. ടോസ് നേടുന്ന ടീം ബാറ്റിങ് തെരഞ്ഞെടുത്ത് കൂറ്റര്‍ സ്‌കോര്‍ പടുത്തുയര്‍ത്തി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനാകും ശ്രമിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News