സംസ്ഥാനത്ത് അമ്പത് കുടിവെള്ള പദ്ധതികള്‍; നാല് ലക്ഷം അധിക വാട്ടര്‍ കണക്ഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആയിരം ദിനങ്ങള്‍ക്കുള്ളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത് ചെറുതും വലുതുമായ അമ്പത് കുടിവെള്ള പദ്ധതികള്‍. ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കാനും സര്‍ക്കാരിന് കഴിഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. നാല് ലക്ഷം അധിക വാട്ടര്‍ കണക്ഷന്‍ നല്‍കി. 256 ദശലക്ഷം ലിറ്റര്‍ കുടിവെള്ളം അധികമായി വിതരണം ചെയ്തു.

കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനും പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്താനും ബ്ലൂബ്രിഗേഡ് സംവിധാനം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടപ്പാക്കി വരുകയാണ്.

സംസ്ഥാനത്തെ നദികളുടെ പുനരുജ്ജീവനത്തിന് ബൃഹത് പദ്ധതി ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്നുണ്ട്. ഭാരതപ്പുഴ, വളപട്ടണം, പെരിയാര്‍, കല്ലായി എന്നീ നദികളിലെ മലിനീകരണത്തെ കുറിച്ച് പഠിക്കാനാണ് തീരുമാനം. ഡാമുകളില്‍ കെട്ടിക്കിടക്കുന്ന ചെളിയും മണലും നീക്കാനുള്ള പദ്ധതികളും തയ്യാറാക്കി വരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News