അയോധ്യ ഭൂമി തര്‍ക്ക കേസ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിടണമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

അയോധ്യ ഭൂമി തര്‍ക്ക കേസ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിടണമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. മധ്യസ്ഥ ചര്‍ച്ചയ്ക്ക് കോടതി ഉത്തരവിടുകയാണെങ്കില്‍ ആര് നേതൃത്വം നല്‍കുമെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാവും.

മധ്യസ്ഥ സംഘത്തിലേക്ക് പേരുകള്‍ നിര്‍ദേശിക്കാന്‍ കക്ഷികള്‍ക്ക് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഉത്തരവ് ഇറക്കുന്നത്.

അയോദ്ധ്യ കേസ് മതപരവും വൈകാരികവുമായ വിഷയമായതിനാല്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹാരം കാണാന്‍ ആകൂവെന്നാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ നിലപാട്.

മധ്യസ്ഥ ചര്‍ച്ച നല്ലതാണെങ്കിലും അയോദ്ധ്യ കേസില്‍ അതിന്റെ ഫലപ്രാപ്തിയില്‍ സംശയം ഉണ്ടെന്നു അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് ചന്ദ്രചൂഡ് തന്നെ കഴിഞ്ഞ ദിവസം ചൂണ്ടികാട്ടിയിരുന്നു.

കേസിലെ വിധിയിലൂടെ സമൂഹത്തിലുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതത്തെ പറ്റി ബോധ്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി എങ്ങിനെ മുറിവുണക്കാം എന്നാണ് ആലോചിക്കുന്നതെന്ന് വാദത്തിനിടെ നിരീക്ഷിച്ചിരുന്നു.

മധ്യസ്ഥതയെ സുന്നി വഖഫ് ബോര്‍ഡ് അനുകൂലിച്ചപ്പോള്‍ ഹിന്ദു മഹാസഭയും രാം ലല്ലയും ഉത്തര്‍പ്രദേശ് സര്‍ക്കാരും എതിര്‍ത്തിട്ടുണ്ട്. ബെഞ്ചിന്റെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം തന്നെ കേസിലെ കക്ഷികള്‍ കോടതിയില്‍ മധ്യസ്ഥത വഹിക്കാനുള്ളവരുടെ പേരുകള്‍ നല്‍കിയിരുന്നു.

മുന്‍ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ എസ് ഖേഹാര്‍ മുന്‍ സുപ്രീം കോടതി ജഡ്ജി എകെ. പട്‌നായിക് എന്നിവരുടെ പേരുകളാണ് ഹിന്ദു മഹാസഭ നല്‍കിയിരിക്കുന്നത്.

മുന്‍ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് എ.കെ പട്‌നായിക്, ജസ്റ്റിസ് ജി എസ് സിംഗ്വി എന്നിവരുടെ പേരുകള്‍ നിര്‍മോഹി അഖാഡയും സമര്‍പ്പിച്ചിട്ടുണ്ട്.

മധ്യസ്ഥതയിലൂടെ ഉണ്ടാകുന്ന തീരുമാനം കോടതി അംഗീകരിച്ചാല്‍ അത് വിധി തന്നെയാണെന്നും കക്ഷികള്‍ അല്ലാത്തവരും ഇത് അംഗീകരിക്കേണ്ടി വരുമെന്നും ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചൂണ്ടികാണിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഡ്, അബ്ദുള്‍ നസീര്‍, അശോക് ഭൂഷണ്‍ എന്നിവരുടെ അഞ്ചംഗ ബെഞ്ചാണ് മധ്യസ്ഥതയുടെ കാര്യത്തില്‍ ഉത്തരവിറക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News