സ്ത്രീകള്‍ താല്‍പര്യങ്ങള്‍ തുറന്നുപറയുന്നത് പുരുഷന്മാര്‍ക്ക് ദഹിക്കില്ല; ലൈംഗിക താല്‍പ്പര്യം തുറന്നു പറയുന്നത് എങ്ങനെയാണ് സമൂഹത്തിന് ദോഷമാകുന്നത്; ചോദ്യങ്ങളുമായി അനിത

90 എംഎല്‍ സിനിമക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായക അനിത ഉദീപ് രംഗത്ത്.

സ്ത്രീകള്‍ ആഘോഷിക്കുന്നതും ലൈംഗിക താല്‍പ്പര്യത്തെക്കുറിച്ച് തുറന്നു പറയുന്നതുമെല്ലാം എങ്ങനെയാണ് സമൂഹത്തിന് ദോഷമാകുന്നതെന്ന് അനിത ചോദിക്കുന്നു.

സ്ത്രീകള്‍ അവരുടെ താല്‍പ്പര്യങ്ങളും ഇഷ്ടങ്ങളും തുറന്നു പറയുന്നത് പുരുഷന്മാര്‍ക്ക് ദഹിക്കില്ലെന്നും സ്ത്രീകളുടെ ത്യാഗങ്ങള്‍ പോലും അവര്‍ക്ക് മനസിലാക്കാനാവില്ല. സ്ത്രീപക്ഷ സിനിമകള്‍ എല്ലാം സമൂഹത്തിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നവയോ സന്ദേശത്തോടെ അവസാനിക്കുന്നവയോ ആവേണ്ടതില്ല.

90 എംഎല്ലിലെ സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം പുരുഷന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാതെ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നവരാണ്. എന്നാല്‍ ഒരു പുരുഷ കഥാപാത്രത്തേയും മോശമായി കാണിക്കുന്നില്ലെന്നും ഉറപ്പാക്കിയിട്ടുണ്ട്. ചിത്രത്തിലെ അധോലോക നായകന്റെ വികാരങ്ങളെ വരെ ബഹുമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

മോശം കമന്റുകളില്‍ തനിക്ക് വേദനയില്ലെന്നും എന്നാല്‍ ചിത്രത്തെ പിന്തുണച്ചുകൊണ്ട് നിരവധി പുരുഷന്മാര്‍ എത്തുന്നതില്‍ വളരെ അധികം സന്തോഷമുണ്ടെന്നും അനിത പറഞ്ഞു.

ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങളെ അതേ രീതിയില്‍ എടുക്കാന്‍ തനിക്കാവുമെന്നും എന്നാല്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അനിത വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here