വീണ്ടും കേന്ദ്ര സര്‍ക്കാരിനെ ട്രോളി സിദ്ധാര്‍ഥ്; സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്റെ ഹോംവര്‍ക്കും ഇതുപോലെ കാണാതാവുമായിരുന്നുവെന്ന് പരിഹാസം

കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് വീണ്ടും നടന്‍ സിദ്ധാര്‍ഥ്. റഫാല്‍ വിമാന ഇടപാടിന്റെ രേഖകള്‍ പ്രതിരോധമന്ത്രാലത്തല്‍ നിന്ന മോഷ്ടിക്കപ്പെട്ടുവെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ നടത്തിയ വാദത്തിനെ പരിഹസിച്ചാണ് അദ്ദേഹം എത്തിയത്.

സ്‌കൂളില്‍ വെച്ച് തന്റെ ഹോംവര്‍ക്ക് ഇതുപോലെ കളവ് പോകാറുണ്ടായിരുന്നുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഹോംവര്‍ക്ക് ഇതുപോലെ കാണാതെ പോകുമായിരുന്നു. അന്ന് അധ്യാപകന്‍ റൂളര്‍ കൊണ്ട് അടിക്കുകയും കാല്‍മുട്ടില്‍ നിര്‍ത്തിക്കുകയും ചെയ്യുമായിരുന്നു സിദ്ധാര്‍ഥ് പരിഹസിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകരില്‍ ഒരാള്‍ ആണ് സിദ്ധാര്‍ഥ്. ഇതിനു മുന്‍പും അവരെ പരിഹസിച്ച് പലപ്പോഴും അദ്ദേഹം രംഗത്ത് എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News