മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചു

മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതായി കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി.

ഭൗമസൂചിക പദവി, കരിമ്പ് കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ഗുണമേന്മ കൊണ്ടും മധുരം കൊണ്ടും ലോക പ്രശസ്തമായ മറയൂര്‍ ശര്‍ക്കരയ്ക്ക് ഇനി ഭൗമസൂചിക പദവിയും.

മറയൂരിലെ കാലാവസ്ഥയുടെ പ്രത്യേകതയും മണ്ണിന്റെ ഘടനയും കൃഷിരീതികളും കൊണ്ട് സവിശേഷമായ മറയൂര്‍ ശര്‍ക്കരയ്ക്ക് നീണ്ട പഠനങ്ങള്‍ക്ക് ഒടുവിലാണ് ഭൗമസൂചിക പദവി ലഭിച്ചത്.

തീര്‍ത്തും പ്രകൃതിദത്തമായി ഉല്‍പാദിപ്പിക്കുന്ന മറയൂര്‍ ശര്‍ക്കരയ്ക്ക് ഔഷധ ഗുണങ്ങള്‍ ഏറെയാണ്. ഇരുമ്പിന്റെ അംശം കൂടുതലുണ്ടെന്നതിനപ്പം ഉപ്പ് ഒട്ടുമില്ലാത്തതും മറയൂര്‍ ശര്‍ക്കരയുടെ മാത്രം പ്രത്യേകതയാണെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

നല്ല വിലയും പരിഗണനയും ലഭിച്ചിരുന്ന മറയൂര്‍ ശര്‍ക്കരയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വ്യാജ മറയൂര്‍ ശര്‍ക്കര വലിയ ഭീഷണിയാണ്.

വ്യാജന്‍മാര്‍ സുലഭമായതോടെ മറയൂര്‍ ശര്‍ക്കരയ്ക്ക് വിലയിടിഞ്ഞത് കരിമ്പ് കര്‍ഷകരെ ദുരിതത്തിലാക്കുന്നുണ്ട്. ഭൗമ സൂചിക പദവി ലഭിച്ചത് കര്‍ഷകര്‍ക്ക് ആശ്വാസമാണ്. വിപണിയില്‍ വില ഉയരുന്നതോടെ, കൃഷി വ്യാപനവും ഉപ ഉല്‍പന്നങ്ങളുടെ നിര്‍മാണവും സാധ്യമാകും. ഒപ്പം കയറ്റുമതി ചെയ്യാനും കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News