യുദ്ധഭ്രാന്ത് അരുതെന്ന് പറഞ്ഞാല്‍ രാജ്യദ്രോഹമെന്ന് ചിത്രീകരിക്കുന്ന അന്തരീക്ഷം ഇന്നുണ്ട്; ജനതയെ ദേശഭക്തര്‍, ദേശദ്രോഹികള്‍ എന്നു വേര്‍തിരിക്കുന്നു, സംഘപരിവാറും ഒരു വിഭാഗം മാധ്യമങ്ങളും

യുദ്ധഭ്രാന്ത് അരുതെന്ന് പറഞ്ഞാല്‍ അത് രാജ്യദ്രോഹമെന്ന് ചിത്രീകരിക്കുന്ന വിചിത്രമായ പ്രചാരണാന്തരീക്ഷം ഇന്നുണ്ട്. ഭീകരത ഇന്ത്യക്കും ലോകത്തിനും ഭീഷണിയാണ്. ഭീകരതയുടെ വേര്ര അറുക്കണം.

അതിനെല്ലാമുള്ള പരിഹാരം രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമല്ലെന്ന് അന്താരാഷ്ട്ര നയതന്ത്രവിദഗ്ധംരും ചിന്താശീലരും വ്യക്തമാക്കിയിട്ടുണ്ട്. പുല്‍വാമ ആക്രമണവും അതേത്തുടര്‍ന്നുള്ള ഇന്ത്യന്‍ സേനയുടെ പ്രതികരണവും പാകിസ്ഥാന്റെ നടപടിയുമെല്ലാം ഗൗരവമുള്ള വിഷയങ്ങളാണ്. എന്നാല്‍, ഇതിനെ കേന്ദ്രീകരിച്ച് ഇന്ത്യന്‍ ജനതയെ ദേശഭക്തര്‍, ദേശദ്രോഹികള്‍ എന്നീ വിധത്തില്‍ വേര്‍തിരിക്കുന്ന തരംതാണ പ്രവൃത്തിയിലാണ് സംഘപരിവാറും അവരെ അനുകൂലിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളും ഏര്‍പ്പെട്ടിരിക്കുന്നത്ള്‍.

രാഷ്ട്രീയമുതലെടുപ്പ് പാടില്ല

കശ്മീരിലെ പുല്‍വാമയില്‍ 2500 അര്‍ധസൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരെ അദില്‍ മുഹമ്മദ് ദര്‍ എന്ന ഇരുപതുകാരന്‍ നീചമായ ചാവേറാക്രമണം നടത്തി 40 സൈനികരുടെ ജീവനെടുത്തു.

ഈ ഭീകരസംഭവത്തെ തുടര്‍ന്നാണ്ം ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഭീകരരുടെ താവളം തകര്‍ക്കാന്‍ വ്യോമാക്രമണം നടത്തിയത്. തുടര്‍ന്ന് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് തിരിച്ചടിക്ക് ശ്രമമുണ്ടായി. ഇരുഭാഗത്തും ഓരോ വിമാനംവീതം നഷ്ടപ്പെട്ടു. പാകിസ്ഥാന്റെ പിടിയിലായ ധീരനായ ഇന്ത്യന്‍ വിങ്ത കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്ക് വിട്ടുതരാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അവിടത്തെ സര്‍ക്കാരും നിര്‍ബന്ധിതമായി.

ഇതിനുശേഷവും ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയിലെ പിരിമുറുക്കം തുടരുകയാണ്. ഭീകരതയെ അമര്‍ച്ച ചെയ്യാനും ദേശസുരക്ഷയ്ക്കുംവേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെയും സൈന്യത്തിന്റെയും നടപടികള്‍ക്ക് ഡല്‍ഹിയില്‍ ചേര്‍ന്ന 21 പ്രതിപക്ഷ പാര്‍ടികളുടെ യോഗം പിന്തുണ പ്രഖ്യാപിച്ചു. ബാലാകോട്ടില്‍ നടന്ന മിന്നലാക്രമണത്തെ അനുകൂലിച്ചു.

എന്നാല്‍, ദേശസുരക്ഷയെ സങ്കുചിതരാഷ്ട്രീയത്തിന് ദുരുപയോഗപ്പെടുത്തുന്നതിനെ യോഗം വിമര്‍ശിച്ചു. സൈനികരുടെ ധീരതയും ത്യാഗവും ഉപയോഗിച്ച് രാഷ്ട്രീയമുതലെടുപ്പ് പാടില്ലെന്നും ഓര്‍മപ്പെടുത്തി.

പാകിസ്ഥാന്റെ യുദ്ധവിമാനം തകര്‍ത്ത വിങ്ത കമാന്‍ഡര്‍ അഭിനന്ദന്‍ താന്‍ സഞ്ചരിച്ച വിമാനം തകര്‍ന്ന് പാകിസ്ഥാന്റെ മണ്ണില്‍ പതിച്ചെങ്കിലും, പിന്നീടും അഭിനന്ദന്‍ കാണിച്ച മനഃസാന്നിധ്യവും ധീരതയും ദേശസ്‌നേഹത്തിന്റെ മറക്കാനാകാത്ത അധ്യായമായി. എന്നാല്‍, അഭിനന്ദന്റെ ദേശസ്‌നേഹത്തെ മോഡിയുടെയും സംഘപരിവാറിന്റെയും പ്രചാരണത്തിനായി ഉപയോഗിക്കുന്നു. ഇവരാകട്ടെ, ലോകസഎനഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വഭ്രാന്തിളക്കി വോട്ടുപിടിക്കാനുള്ള തിരക്കിലാണ്.

അതിനായി ഇന്ത്യന്‍ ജനതയുടെ ഐക്യം തകര്‍ക്കാനുള്ള അധമവേലയിലാണ്. കശ്മീരിന് പുറത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന കശ്മീരികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ വന്നു.

അപ്പോഴാണ് കശ്മീരികള്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പാടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത്ശ. പാകിസ്ഥാന്‍ വിരോധത്തെ മുസ്ലിംവിരുദ്ധ വികാരമാക്കാനുള്ള വര്‍ഗീയപ്രവര്‍ത്തനം സംഘപരിവാര്‍ തീവ്രമാക്കിയിരിക്കുകയാണ്. അതിനൊപ്പം യുദ്ധത്തിനുള്ള മുറവിളിയും നടത്തുന്നു.

അയല്‍രാജ്യത്തെ ബോംബിട്ട് തകര്‍ക്കുകയെന്ന ആഹ്വാനം മുഴക്കുന്ന അര്‍ണാബ്ട ഗോസ്വാമിമാരെ കൊണ്ട് ടിവി ന്യൂസ് റൂമുകള്‍ നിറയുന്ന ദൗര്‍ഭാഗ്യകരമായ കാഴ്ചയും കഴിഞ്ഞ നാളുകളിലുണ്ടായി. ഭീകരതയോട് ഒരു വിട്ടുവീഴ്ചയും പാടില്ല. ഭീകരരെ ഒറ്റപ്പെടുത്താന്‍ ശക്തമായ നിയമ ഭരണ സൈനികനടപടി വേണം. എന്നാല്‍, ഇന്ത്യന്‍ ജനതയെ ഒന്നാക്കി മുന്നോട്ടുകൊണ്ടുപോയാലേ ഇത് വിജയമാക്കാന്‍ കഴിയൂ. കശ്മീര്‍ പ്രദേശത്തെയും അവിടത്തെ പ്രശ്‌നങ്ങളെയും ഏറ്റവും വഷളാക്കിയത് മോഡി സര്‍ക്കാരാണ്. ഗവര്‍ണര്‍ ഭരണത്തിലൂടെ ജമ്മു കശ്മീരിനെ മോഡി സര്‍ക്കാര്‍ നേരിട്ട് ഭരിക്കുകയാണ്. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടി(പിഡിപി)യും ബിജെപിയും രാഷ്ട്രീയമായി ഭിന്ന ധ്രുവത്തിലായിരുന്നെങ്കിലും അധികാരം പങ്കിടാന്‍ യോജിക്കുകയും അതുവഴി മൂന്ന് വര്‍ഷം സംസ്ഥാനഭരണം നടത്തുകയും ചെയ്തു. ആ ഭരണവും സഖ്യവും തകര്‍ന്നു.

ഭീകരത എന്ന അന്താരാഷ്ട്ര വിപത്ത്

റാമും റഹീമും പരസ്പരം ആശ്ലേഷിച്ച്, സുഖവും ദുഃഖവും പങ്കുവച്ച് ഈ ഭൂമിയുടെ അവകാശികളായി ജീവിക്കുന്ന നാടാണ് ഇന്ത്യ. എന്നാല്‍, കശ്മീരില്‍ ജനങ്ങളില്‍ ഭൂരിപക്ഷം, വിശിഷ്യാ യുവാക്കള്‍ പൊതുധാരയില്‍ നിന്ന്ം അകന്നുപോയിരിക്കുന്നു. അതിന് പ്രധാനകാരണം കേന്ദ്രസര്‍ക്കാര്‍ നയമാണ്. 2009ന് ശേഷം കശ്മീരില്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായത് കഴിഞ്ഞ 12 മാസത്തിനിടയിലാണ്.

അസോസിയറ്റ് പ്രസിന്റെ കണക്ക് പ്രകാരം 260 തീവ്രവാദികളും 160 സിവിലിയന്മാരും 150 ഇന്ത്യന്‍ സൈനികരുമുള്‍പ്പെടെ താഴ്വരയില്‍ ഈ കാലയളവില്‍ 570 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ഫെബ്രുവരി 14 ന് പുല്‍വാമയില്‍ 2500 അര്‍ധസൈനികര്‍ ഒന്നിച്ചുപോകുമ്പോഴാണ് 70 ബസുകള്‍ ചേര്‍ന്ന വ്യൂഹത്തിന് നടുവിലേക്ക് 350 കിലോ സ്‌ഫോടനശേഷിയുള്ള മറ്റൊരു വാഹനം ഇടിച്ചുകയറ്റിയ തീവ്രവാദ ആക്രമണമുണ്ടായത്.

തീവ്രവാദ ആക്രമണത്തെപ്പറ്റി മുന്നറിയിപ്പുണ്ടായിട്ടും ഫലപ്രദമായ നടപടിയുണ്ടാകാത്തതില്‍ കശ്മീര്‍ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചു. അര്‍ധസൈനികര്‍ക്ക് യാത്ര ചെയ്യാന്‍ വിമാനം അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയും വിമര്‍ശനവിധേയമായി.

പക്ഷേ, ഇത്തരം വിമര്‍ശനങ്ങളൊരിക്കലും ഭീകരവാദികളുടെ നീചപ്രവൃത്തിയെ അപലപിക്കുന്നതിനോ ഭീകരതയുടെ താവളം തകര്‍ക്കുന്നതിനുള്ള യജ്ഞത്തെ ദുര്‍ബലപ്പെടുത്തുന്നതിനോ അല്ല. ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെ വോട്ട് രാഷ്ട്രീയത്തിനായി മുതലെടുക്കുകയാണ് ബിജെപി. ഇതിനെ തുറന്നുകാട്ടുമ്പോള്‍ അതിനെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്നത് സംഘപരിവാറിന്റെ തറവേലയാണ്.

ഇതിനോട് ചേര്‍ന്ന് കമ്യൂണിസ്റ്റ് നേതാക്കളെ പാകിസ്ഥാന്‍ പക്ഷപാതികളാക്കി ചിത്രീകരിക്കാന്‍ ചില മാധ്യമപ്രവര്‍ത്തകര്‍ ഉത്സാഹം കാട്ടുന്നത് മറുകണ്ടം ചാടലും കമ്യൂണിസ്റ്റ് വിരുദ്ധ വിഷം വമിപ്പിക്കലുമാണ്. ഇന്ത്യന്‍ സേനയുടെ ധീരതയെയും കഴിവിനെയും കമ്യൂണിസ്റ്റുകാര്‍ മാനിക്കുന്നു. എന്നാല്‍, നമ്മുടെ സൈന്യത്തെ അധിക്ഷേപിച്ചത് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ആണ്. യുദ്ധത്തിനും ആക്രമണത്തിനും തയ്യാറാകാന്‍ സൈന്യത്തിന് ആറ്, ഏഴ് മാസം വേണ്ടിവരുമെന്നും ആര്‍എസ്എസിനാകട്ടെ സമയം വേണ്ടെന്നുമാണ് ആര്‍എസ്എസ് സമ്മേളനത്തില്‍ മോഹന്‍ ഭാഗവത് പ്രസംഗിച്ചത്. സൈന്യത്തെ തരംതാഴ്ത്തിയ സംഘപരിവാര്‍ സമീപനത്തെ ചൂണ്ടിക്കാട്ടാന്‍ കമ്യൂണിസ്റ്റുകാരും എല്‍ഡിഎഫ് നേതാക്കളുമേ തയ്യാറാകുന്നുള്ളൂ. കോണ്‍ഗ്രസ്ണ ഇവിടെയും നിശ്ശബ്ദമാണ്.

ഭീകരത ഇന്നൊരു അന്താരാഷ്ട്രവിപത്താണ്. ഇതിന് ദീര്‍ഘകാലം ചരിത്രമുണ്ടെങ്കിലും ഒരു പതിറ്റാണ്ടിനുള്ളിലാണ് ബീഭത്സരൂപം പൂണ്ടിരിക്കുന്നത്. അതിലേക്ക് നയിച്ച പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് സോവിയറ്റ് യൂണിയന്റെ തിരോധാനവും അതേത്തുടര്‍ന്ന് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കൈവന്ന മേല്‍കൈയുമാണ്. ഈ സാര്‍വദേശീയ പശ്ചാത്തലത്തില്‍ വേണം ഭീകരതയുടെ വിപത്തിനെ പ്രതിരോധിക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകേണ്ടത്. ഭരണനിയമസൈനികനടപടിമാത്രം പോരാ പ്രത്യയശാസ്ത്ര ആശയതലങ്ങളിലെ ക്യാമ്പയിനും ശക്തമാക്കണം. അന്താരാഷ്ട്ര ഭീകരതയുടെ പ്രശ്‌നത്തെ മുസ്ലിംവിരുദ്ധത വളര്‍ത്താന്‍ ബിജെപി ആര്‍എസ്എസ് ശക്തികള്‍ ശ്രമിക്കുമ്പോള്‍ അതിനെ തുറന്നെതിര്‍ക്കുന്നത് കമ്യൂണിസ്റ്റുകാരും എല്‍ഡിഎഫുമാണ്.

അതുകൊണ്ടാണ് കമ്യൂണിസ്റ്റ് നേതാക്കളെ പാകിസ്ഥാന്‍ പക്ഷപാതികളെന്ന് മുദ്രകുത്താന്‍ നോക്കുന്നത്. ഈ വിഷയത്തിലും സംഘപരിവാറിനെതിരെ ‘കമാ’ എന്നൊരക്ഷരം ഉച്ചരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിയുന്നില്ല.

ഇന്തോപാക് സംഘര്‍ഷം വളര്‍ത്താന്‍ ശ്രമിക്കുന്നത് അമേരിക്കയും ഇസ്രയേലുമാണ്. ആയുധക്കച്ചവടം കൊഴുപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. ഇന്തോ പാക് സംഘര്‍ഷം വളര്‍ന്നാല്‍ ഇസ്രയേല്‍ ഇന്ത്യയുമായി നടത്തുന്ന ആയുധ ഇടപെടലുകള്‍ പല ഇരട്ടിയാകുമെന്ന് ‘ദ ഇന്‍ഡിപെന്‍ഡന്റി’ല്‍ പത്രപ്രവര്‍ത്തകനായ റോബര്‍ട്ട് ഫിസ്‌ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുപോലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ കെ പി ഫാബിയാന്‍ ഇപ്പോഴത്തെ സംഭവവികാസങ്ങളെ വിലയിരുത്തിയതും ശ്രദ്ധേയമാണ്.

യുദ്ധം കൊണ്ട് ഇന്ത്യക്കും പാകിസ്ഥാനും ഒരു നേട്ടുവുമുണ്ടാകില്ലെന്നും മനുഷ്യര്‍ കൊല്ലപ്പെടുന്നതില്‍ അധികമൊന്നും സംഭവിക്കില്ലെന്നും അതിനാല്‍ യുദ്ധത്തിലേക്ക് വിഷയം കടക്കുന്നത് തടയണമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സമചിത്തതയുള്ള നയതന്ത്രജ്ഞരും സമാധാനകാംക്ഷികളും യുദ്ധത്തെ അനുകൂലിക്കുന്നില്ല. ആണവരാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തിലേര്‍പ്പെട്ടാല്‍ വിപത്ത്വ വലുതാണ് . അതിനാല്‍ യുദ്ധജ്വരം പടര്‍ത്തുന്ന ഏതൊരു നീക്കത്തെയും ശക്തിയുക്തം എതിര്‍ക്കണം. ഭീകരരെ ഒറ്റപ്പെടുത്താന്‍ ഒരേ മനസ്സോടെ രാജ്യം മുന്നോട്ടേക്ക് പോകുകയും വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News