തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം കോര്‍പറേറ്റിന് കൈമാറുന്നതിന് പിന്നില്‍ വലിയ അഴിമതി: എ വിജയരാഘവന്‍

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം വന്‍കിട കോര്‍പറേറ്റിന് കൈമാറുന്നതിന് പിന്നില്‍ വലിയ അഴിമതിയുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

രാജ്യത്ത് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളിലൊന്നായ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. ഇതിന്റെ ഭാഗമായാണ് എല്‍ഡിഎഫ് രാജ്ഭവന് മുന്നില്‍ സത്യഗ്രഹം നടത്തിയത്.

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം വന്‍കിട കോര്‍പറേറ്റിന് കൈമാറുന്നതിന് പിന്നില്‍ വലിയ അഴിമതിയുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം പോകുമെന്ന് ഉറപ്പായ ബിജെപി നേതൃത്വം അദാനിക്ക് കൊടുക്കാനുള്ളത് നേരത്തെ കൊടുത്തിരിക്കുകയാണ്. പൊതുമുതല്‍ സ്വകാര്യ മുതലാളിക്ക് വിറ്റുതുലയ്ക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമൊന്നും ഒരു പ്രതിഷേധവുമില്ല. ശശി തരൂള്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിനെതിരായി സംസാരിച്ചിട്ടില്ല.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്ന കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒരേ അഭിപ്രായക്കരാണെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫിലെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും സത്യഗ്രഹ സമരത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here