നവോത്ഥാന ചരിത്രം വി‍ളിച്ചോതുന്ന മതില്‍ ചിത്രങ്ങളുമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍

സ്കൂൾമതിലിൽ കുട്ടികൾ വരച്ച നവോത്ഥാനചിത്രങ്ങൾ ശ്രദ്ധയാകർഷിക്കുന്നു. തുരുവനന്തപുരം ഉള്ളൂർ ഗവർണ്‍മെന്‍റ് യു പിഎസ് സ്കൂളിന്‍റെ മതിലുകളിലാണ് കുട്ടികൾ ചിത്രവരംച്ചിരിക്കുന്നത്. ലഹരിവിരൂദ്ധ ക്യാമ്പയിന്‍റെ ഭാഗമായിരുന്നു ചിത്രരചന.

മേൽമുണ്ട് സമരം,കല്ലുമാലസമരം,ഊരുട്ടമ്പലസമരം തുടങ്ങി നവോത്ഥാന ചരിത്രം വിളിച്ചോതുന്ന സമരചിത്രങ്ങളാണ് സ്കൂളിന്‍റെ ചുറ്റുമതിലിൽ കുട്ടികൾ കോറിയിട്ടിരിക്കുന്നത്.

നോർത്ത് യു ആർ സിയുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയ ലഹരിവിരൂദ്ധ പരിപാടിയുടെ ഭാഗമായി മറ്റുസ്കൂളുകളിലെ കുട്ടികളും ചേർന്ന് വരച്ചതാണ് ചിത്രങ്ങൾ. നവോത്ഥാനചിത്രങ്ങൾക്ക് പുറമേ മതിലിനുള്ളിൽ നാവോത്ഥാനനായകന്മാരും ഇടംപിടിച്ചിട്ടുണ്ട്.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് കുട്ടികൾ ഇല്ലാത്തതിനാൽ സർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ചതാണ് ഉള്ളൂർ ഗവർണ്‍മെന്‍റ് യു പിഎസ്.

എന്നാൽ പുതിയസർക്കാർ അധികാരമേറ്റ് സ്ഥലം മന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ വാഹനവും പുതിയ കെട്ടിടവും നൽകി.മന്ത്രിയുടെ ഈ ഇടപെടൽ സ്കൂളിന് പുതിയൊരു മുഖം സമ്മാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News