റഫേല്‍ കേസില്‍ മലക്കം മറിഞ്ഞ് എജി; രേഖകള്‍ മോഷണം പോയെന്ന് വാദിച്ചിട്ടില്ല; പുറത്തുപോയത് രേകകളുടെ കോപ്പി എന്നും കേന്ദ്രം

റഫേല്‍ രേഖകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് ന്യായീകരണവുമായി കേന്ദ്രസര്‍ക്കാര്‍. രേഖകളുടെ ഫോട്ടോകോപ്പി പുറത്തു പോയി എന്നാണ് താന്‍ കോടതിയില്‍ ഉദ്ദേശിച്ചതെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോടാണ് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ വിശദീകരണം നടത്തിയിരിക്കുന്നത്.

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിച്ചതാണെന്നും അതുകൊണ്ട് മോഷ്ടിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലുള്ള പുനപരിശോധന ഹര്‍ജികള്‍ തള്ളണമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.

എന്നാല്‍ വാദങ്ങള്‍ തിരിച്ചടിയായെന്ന ബോധ്യം വന്നതോടെ രേഖകള്‍ മോഷണം പോയെന്നത് തീര്‍ത്തും തെറ്റായ കാര്യം എന്ന് ചൂണ്ടികാട്ടി കേന്ദ്രം മലക്കം മറഞ്ഞിരിക്കുകയാണ്.

സര്‍ക്കാര്‍ രഹസ്യ രേഖകള്‍ ആയി കണക്കാക്കുന്നവയുടെ പകര്‍പ്പുകള്‍ പുറത്തു പോയെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ വാദം.

ഈ പകര്‍പ്പുകള്‍ പുനപരിശോധന ഹര്‍ജിക്കൊപ്പം കക്ഷികള്‍ ഉപയോഗിച്ചുവെന്നാണ് താന്‍ പറഞ്ഞതെന്നും എജി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് വിശദീകരിച്ചു.

എന്നാല്‍ മോഷണ പോയെന്ന വാദം വിവാദമായ സാഹചര്യത്തിലാണ് അറ്റോര്‍ണി ജനറലിന്റെ പുതിയ വിശദീകരണം. രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെങ്കിലും പരിശോധിക്കുന്നതിന് തടസ്സം ഇല്ലെന്ന കോടതിയുടെ നിരീക്ഷണമാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്.

അഴിമതി പോലുള്ള ഗുരുതരമായ കുറ്റ കൃത്യങ്ങള്‍ ദേശ സുരക്ഷയുടെ മറവില്‍ മൂടി വെക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് കേന്ദ്രം കളം മാറ്റി ചവിട്ടുന്നത്. നിരപരാധിത്വം തെളിയിക്കാന്‍ ഒരു പ്രതി മോഷ്ടിച്ച രേഖകള്‍ ഹാജരാക്കിയാല്‍ അതു പരിഗണിക്കേണ്ടി വരില്ലേയെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

രഹസ്യ രേഖകള്‍ പ്രതിരോധന മന്ത്രാലയത്തില്‍ നിന്നും മോഷ്ടിച്ചു പുറത്തെത്തിച്ചത് നിലവില്‍ ജോലി ചെയ്യുന്നവരോ വിരമിച്ചവരോ ആയ ഉദ്യോഗസ്ഥരാണെന്നും കേന്ദ്രം വാദിച്ചിരുന്നു.

എന്നാല്‍ ഇത്രയും കാലം അവര്‍ക്കെതിരെ എന്ത് നടപടി എടുത്തു എന്ന കോടതിയുടെ ചോദ്യവും കേന്ദ്രത്തെ പ്രതിസന്ധിയിസലാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News