കൊല്ലം വിക്‌ടോറിയ ആശുപത്രിക്ക് 4ഡി ഹൈ ഡെഫിനിഷന്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍ മുന്‍ രാജ്യസഭാ അംഗം കെ.എന്‍. ബാലഗോപാല്‍ സമര്‍പ്പിച്ചു

കൊല്ലം വിക്‌ടോറിയ ആശുപത്രിക്ക് നേട്ടമായി 4ഡി ഹൈ ഡെഫിനിഷന്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍ മുന്‍ രാജ്യസഭാ അംഗം കെ.എന്‍. ബാലഗോപാല്‍ സമര്‍പ്പിച്ചു. 2015-16 ലെ എം.പി പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കെ.എന്‍. ബാലഗോപാല്‍ അനുവദിച്ച 58 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌കാനര്‍ സ്ഥാപിച്ചത്.

ഒരു എം.പി ഫണ്ട് എങനെ വിനിയോഗിക്കണം എന്താവശ്യങൾക്ക് വിനിയോഗിക്കണമെന്നതിന് മാതൃകയാവുകയാണ് കെ.എൻ.ബാലഗോപാൽ ചെയ്തത്.തിരുവനന്തപുരം, കൊച്ചി മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് നിലവില്‍ ഈ സംവിധാനം ഉള്ളത്.

ഗര്‍ഭസ്ഥ ശിശുവിന്റെ രക്തചംക്രമണം, ഹൃദയാവസ്ഥ, സൂക്ഷ്മ വൈകല്യങ്ങള്‍ എന്നിവ ചതുര്‍മാന ചിത്രങ്ങളിലൂടെ കൃത്യമായി നിര്‍ണയിക്കാനാകുമെന്നതാണ് പ്രത്യേകത എക്കോ-കാര്‍ഡിയോഗ്രാം, ഗൈഡഡ് ബയോപ്‌സി എന്നിവയും ഈ ഇറ്റാലിയന്‍ നിര്‍മിത ഉപകരണത്തില്‍ ചെയ്യാനാകും.

ജില്ലാ, വിക്‌ടോറിയ ആശുപത്രികളില്‍ മെഡിക്കല്‍ കോളേജിന്റെ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ആധുനിക ചികിത്സാ സംവിധാനവും ഏര്‍പ്പെടുത്താനാകുമെന്ന് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

എം.പി യായിരിക്കെ ഒരു കോടി രൂപ ജില്ലാ ആശുപത്രിക്കും 70 ലക്ഷം രൂപ വിക്‌ടോറിയ ആശുപത്രിക്കും അനുവദിച്ചിരുന്നു.

ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നതിനും ഫണ്ട് ലഭ്യമാക്കാനായി. സ്ഥല പരിമിതിയടക്കമുള്ള പ്രശ്‌നങ്ങളെ മറികടക്കുന്ന നിലയിലുള്ള മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാകണമെന്നും ബാലഗോപാല്‍ പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയായി. ഹെല്‍ത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു നിര്‍വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here