അഭിമന്യുവിന്‍റെ ജീവിതം പ്രമേയമാക്കി നിര്‍മിച്ച ചിത്രം ‘പത്മവ്യൂഹത്തിലെ അഭിമന്യു’ തിയേറ്ററുകളിലെത്തി

വര്‍ഗ്ഗീയതയുടെ കൊലക്കത്തിക്കിരയായ അഭിമന്യുവിന്‍റെ ജീവിതം പ്രമേയമാക്കി നിര്‍മിച്ച ചിത്രം പത്മവ്യൂഹത്തിലെ അഭിമന്യൂ തിയേറ്ററുകളിലെത്തി.

ഇടുക്കിയിലെ വട്ടവട എന്ന കൊച്ചുഗ്രാമത്തിന്‍റെ മു‍ഴുവന്‍ സ്വപ്നങ്ങളുമായി മഹാരാജാസ് കോളേജിലെത്തിയ അഭിമന്യുവിന്‍റെ രക്തസാക്ഷിത്വം അഭ്രപാളിയില്‍ നിറ കണ്ണുകളോടെയാണ് പ്രേക്ഷകര്‍ കണ്ടത്.

അഭിമന്യുവിന്‍റെ മാതാപിതാക്കളും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും ആദ്യപ്രദര്‍ശനം കാണാനെത്തിയിരുന്നു.

ഇനിയൊരിക്കലും കലാലയങ്ങളില്‍ ചോരത്തുളളികള്‍ വീ‍ഴരുതെന്ന സന്ദേശവുമായാണ് അഭിമന്യുവിന്‍റെ ജീവിതം കഥ പറയുന്ന സിനിമ തിയേറ്ററുകളിലെത്തിയത്.

വട്ടവട എന്ന കൊച്ചുഗ്രാമവും ആ നാടിന്‍റെ പ്രതീക്ഷയുമായി മഹാരാജാസ് കോളേജിലെത്തിയ അഭിമന്യുവിനെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കും മുന്പേ മതഭ്രാന്തന്മാരാര്‍ കൊലക്കത്തിക്കിരയാക്കുന്നതും വരെയുളള ഹൃദയഭേദകമായ സംഭവങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്.

ആദ്യപ്രദര്‍ശനം കാണാന്‍ വട്ടവടയില്‍ നിന്നും അഭിമന്യുവിന്‍റെ മാതാപിതാക്കളും എത്തിയിരുന്നു. നിറ കണ്ണുകളോടെയാണ് നാന്‍ പെറ്റ മകന്‍റെ ജീവിതം അച്ഛന്‍ മനോഹരനും അമ്മ ഭൂപതിയും കണ്ടത്.

അഭിമന്യുവിന്‍റെ പ്രിയപ്പെട്ട സഖാവായ സൈമണ്‍ ബ്രിട്ടോയായി, സിനിമയില്‍ വേഷമിട്ടത് അദ്ദേഹം തന്നെയായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തില്‍ അഭിമന്യുവായി എത്തുന്നത് ആകാശ് ആര്യനാണ്.

ആര്‍എംസിസി എന്ന വാട്സ് അപ് കൂട്ടായ്മയാണ് സിനിമ തിയേറ്ററുകളിലെത്തിച്ചത്. വിനീഷ് ആരാധ്യയാണ് സംവിധായകന്‍. അഭിമന്യുവിന്‍റ ജീവിതം കഥ പറയുന്ന നാന്‍ പെറ്റ മകന്‍ എന്ന മറ്റൊരു സിനിമയും ഉടന്‍ തിയേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News