കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വനിതാ സബ് കമ്മറ്റി വനിതാ ദിനം ആഘോഷിച്ചു

കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വനിതാ സബ് കമ്മറ്റി വനിതാ ദിനം ആഘോഷിച്ചു. മുന്‍ എം.പിയും ജനാധിപത്യ മഹിള അസോസിയേഷന്‍ സെക്രട്ടറിയുമായ പി. സതീദേവി പരിപാടി ഉദ്ഘാടനം ചെയ്തു.

വനിതാ സംവരണ ബില്‍ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഭരണ ഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമായി നിഷേധിക്കേണ്ടതില്ലായെന്നും മുന്‍ എം.പി. വ്യക്തമാക്കി.

പ്രശസ്ത പിന്നണി ഗായികയും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗവുമായ പുഷ്പവതി ആശംസകളര്‍പ്പിച്ചു.നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവര്‍ ജീവനക്കാരോട് സംസാരിച്ചു.

കലയും സാമൂഹ്യ പ്രവര്‍ത്തനമാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് സദസ്യര്‍ക്കായി തന്റെ നവോത്ഥാന ഗീതങ്ങള്‍ ആലപിച്ചു.ചെയര്‍ പേഴ്‌സണായ കെ.പി. ബീന അധ്യക്ഷയായ ചടങ്ങിന് കണ്‍വീനര്‍ സതീജ. വി.ആര്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ഐ.കവിത കൃതജ്ഞതയും പറഞ്ഞു. ജീവനക്കാര്‍ നവോത്ഥാന ഗീതം ആലപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News