റെയില്‍വേ വികസനത്തില്‍ ചരിത്രം രചിച്ച് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം

റെയില്‍വേ വികസനത്തില്‍ ചരിത്രം രചിച്ച് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ ആധുനികവത്കരണം ഉള്‍പ്പെടെ അന്‍പത് കോടിയോളം രൂപയുടെ റെയില്‍ വികസനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നടന്നത്.

പി കെ ശ്രീമതി ടീച്ചര്‍ എം പി യുടെ ഇടപെടലിനെ തുടര്‍ന്ന് കണ്ണൂര്‍ സ്റ്റേഷനില്‍ നാലാം പ്ലാറ്റ്‌ഫോമും ഉടന്‍ യാദാര്‍ഥ്യമാകും.

വികസന മുരടിപ്പിന്റെ കഥകള്‍ മാത്രം പറയാനുണ്ടായിരുന്ന കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനെ അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തിയത് പി കെ ശ്രീമതി ടീച്ചര്‍ എം പി യുടെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ്.

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട ധര്‍മ്മടം,എടക്കാട്,കണ്ണൂര്‍ സൗത്ത്,ചിറക്കല്‍,വളപട്ടണം,പാപ്പിനിശ്ശേരി സ്റ്റേഷനുകളുടെയും മുഖച്ഛായ തന്നെ മാറി. 45.68 കോടി രൂപയുടെ റെയില്‍വേ വികസനമാണ് ശ്രീമതി ടീച്ചര്‍ കണ്ണൂരില്‍ കൊണ്ടുവന്നത്.

സബ്‌വേ, ലിഫ്റ്റുകള്‍, എസ്‌കലേറ്റര്‍, ഗതാഗത കുരുക്ക് മാറ്റാനായി പുതിയ കവാടം, പാര്‍ക്കിങ് ഗ്രൗണ്ടുകള്‍, ഫ്‌ലാറ്റ്‌ഫോമുകളുടേയും ക്വാര്‍ട്ടേഴ്‌സിന്റെയും നവീകരണം, കിണര്‍ നവീകരണം ഉള്‍പ്പെടെ 22.31 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മാത്രം നടപ്പാക്കിയത്.നാലാം പ്ലാറ്റ്‌ഫോം എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് യാഥാര്‍ത്ഥ്യമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News