തന്റെ വാഹനത്തെ പിന്തുടര്‍ന്ന ആരാധകരോട് സൂപ്പര്‍താരം വിജയ് പെരുമാറിയത്; വീഡിയോ വൈറല്‍

ആരാധകരോട് പ്രത്യേകം സ്‌നേഹമുള്ളവരാണ് തമിഴ് നടന്മാര്‍. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളുകളില്‍ പ്രധാനിയാണ് ഇളയ ദളപതി വിജയ്. തനിക്ക് ആരാധകരോടുള്ള സ്‌നേഹം അദ്ദേഹം പലപ്പോഴായി പ്രകടിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിന്റെ സെറ്റിലും കാര്യങ്ങള്‍ക്ക് വലിയ മാറ്റമില്ല. തന്നെ കാണാന്‍ വരുന്ന വരെ ചേര്‍ത്തുപിടിച്ചും സെല്‍ഫിയെടുത്തും തന്റെ സ്‌നേഹം പ്രകടിപ്പിക്കുകയാണ്.

ഇതിനിടെ ആണ് വിജയുടെ ചില ആരാധകര്‍ അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടര്‍ന്നത്. തലൈവ തലൈവ വിളികളുമായി തന്നെ പിന്തുടര്‍ന്ന ആരാധകരെ ഗ്ലാസ് താഴ്ത്തി കൈ വീശി കാണിക്കുകയും പിന്തുടരരുത് അത് നിങ്ങള്‍ക്ക് അപകടം വരുത്തി വയ്ക്കുമെന്നും ആംഗ്യഭാഷയിലൂടെ കാണിക്കുന്നു.

ഇപ്പോള്‍ അദ്ദേഹത്തിന്റെ ഈ നല്ല മനസിനെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍ മീഡിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here