മൂന്ന് പേരുടെ ജീവനെടുത്ത ജമ്മു സ്‌ഫോടനത്തിന് പിന്നില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി; പരിശീലനം നേടിയത് യുട്യൂബ് വീഡിയോകള്‍ കണ്ട്

ജമ്മു കശ്മീരിലെ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് ആക്രമണത്തിന് പിന്നില്‍ 9 ാം ക്ലാസുകാരന്‍. പിടിയിലായ കുട്ടി ചോറ്റു പാത്രത്തിനകത്താണ് ഗ്രനേഡ് സൂക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. സ്‌ഫോടനത്തില്‍ 3 പേര്‍ മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കുല്‍ഗാം സ്വദേശിയായ 15 കാരന്‍ ആണ് പൊലീസ് പിടിയിലായത്. ആക്രമണം ആസൂത്രണം ചെയ്തത് ഹിസ്ബുകള്‍ മുജഹിദീന്‍ ജില്ലാ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദ് ഭട്ടാണെന്നും പൊലീസ് വ്യക്തമാക്കി.

ഭട്ടാണ് മിഷന് വേണ്ട് 9 ാം ക്ലാസുകാരനെ തെരഞ്ഞെടുത്തത്. കുല്‍ഗാമില്‍ നിന്നും കാറിലെത്തിയ കുട്ടി ചോറ്റുപാത്രത്തില്‍ ഉണ്ടായിരുന്ന ഗ്രനേഡ് അതേപോലെ ബസില്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.

യുട്യൂബ് വീഡിയോ കണ്ടാണ് കുട്ടി പരിശീലനം നേടിയെതെന്നും പൊലീസ് വ്യക്തമാക്കി. കുട്ടി സഞ്ചരിച്ച കാറിനെയും ഡ്രൈവറെയും പൊലീസ് കതിരയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here