പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ വായ്പ തട്ടിപ്പ് നടത്തി കടന്നു കളഞ്ഞ നീരവ് മോദി ലണ്ടന്‍ നഗരത്തില്‍ സ്വതന്ത്രനായി വിലസുന്ന ദൃശ്യങ്ങള്‍ പുറത്ത്.

പ്രമുഖ മാധ്യമമായ ടെലഗ്രാഫ് ആണ് ഇദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. മോദിയെ പുറത്തു കണ്ട മാധ്യമപ്രവര്‍ത്തകന്‍ പിന്തുടര്‍ന്ന് ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. പക്ഷേ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ നോ കമന്റ്‌സ് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് മോദി.

നിങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്നില്‍ വലിയൊരു കടക്കാരന്‍ ആണ്, എത്ര നാള്‍ ഇംഗ്ലണ്ടില്‍ തുടരാന്‍ ആണ് പദ്ധതി എന്നൊക്കെ ഉള്ള ചോദ്യത്തിന് അദ്ദേഹം മറുപടി ഒന്നും തന്നെ പറയുന്നില്ല.

ഇയാള്‍ ബിനാമി പേരില്‍ ഇപ്പോഴും വജ്ര വ്യാപാരം നടത്തുന്നതായാണ് സൂചനകള്‍. ഇയാളെ തിരികെ കൊണ്ടു വരാന്‍ കഴിയാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രോഷം ഇപ്പോഴും പുകയുന്നുണ്ട്.