തൃണമുല്‍ സര്‍ക്കാരിന്‍റേത് ഏകാധിപത്യ ഭരണം; പൊറുതിമുട്ടി ബംഗാള്‍ ജനത

പശ്ചിമ ബംഗാളിലെ മമത സര്‍ക്കാറിന്‍റെ ഏകാധിപത്യ ഭരണത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നു. തൃണമുല്‍ സര്‍ക്കാരിന്റേത് ഏകാധിപത്യ ഭരണമാണെന്നും ജനാധിപത്യത്തെ താറുമാറാക്കാനാണ് മമത ശ്രമിക്കുന്നതെന്നും ചൂണ്ടികാട്ടി ബാഗാളില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

തൃണമൂല്‍ ആക്രമണത്തിന് ഇരകളായവരുടെ സംഘടന ദില്ലിയില്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഒരു മനുഷ്യനും ചിന്തിക്കാനാക്കില്ല.  എന്നാല്‍ തൃണമൂല്‍ ഭരിക്കുന്ന ബംഗാളില്‍ നിന്ന് ജനങ്ങള്‍ മാറി താമസിക്കാനാണ് ഇപ്പോള്‍ ആഗ്രഹിക്കുകയാണ്.

ഭരണഘടനാ സ്ഥാപനങ്ങളെ തൃണമൂലെന്ന പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി മാത്രം ഉപയോഗിക്കുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ചെയ്യുന്നത്. തൃണമൂലിന്‍റെ ആക്രമണത്തില്‍,  ഉണ്ടായ നഷ്ടങ്ങള്‍ നിരത്തി ദില്ലിയില്‍ ചിത്ര പ്രദര്‍ശനം നടത്തുകയാണ് ഇരകളുടെ കൂട്ടായ്മ.

മമതയുടെ ഭരണക്കാലത്ത് ഭര്‍ത്താവ് നഷ്ടപ്പെട്ട് വിധവകളാക്കപ്പെട്ടവരും മക്കള്‍ നഷ്ട്‌പ്പെട്ട കുടുംബം അനാഥമായവരും  ബംഗാളില്‍ നിരവധിയാണ്.

സമൂഹത്തിലെ നെറികേടിനെതിരെ ശബ്ദമുയര്‍ത്താന്‍ ഭയമാണ് ഇപ്പോള്‍ ബംഗാളിലെ ജനതയ്ക്ക്. ഇന്ത്യന്‍ ഭരണഘടന നല്‍ക്കുന്ന മൗലികാവകാശങ്ങള്‍ ഒന്നും തന്നെ തൃണമൂലിതര ബംഗാള്‍ ജനതയ്ക്ക് ഇപ്പോള്‍ ലഭ്യമല്ല.

ഭര്‍ത്താവിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുത്തിയിട്ട് 8 വര്‍ഷം തികയുന്നു ഇന്നും അന്വേഷണം എവിടെയും എത്തിയിട്ടില്ലെന്ന് പ്രതിഭ ദത്ത നിറകണ്ണുകളോടെ പറയുന്നു.

സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശബ്ദമൂയര്‍ത്തിയ 27 പേര്‍ ഇപ്പോള്‍ ഭൂമിയില്‍ ജീവനോടെയില്ല.

തെറ്റ് ചൂണ്ടികാണിച്ചതിന് അധ്യാപകരടക്കം നിരവധി പേര്‍ കള്ളക്കേസില്‍ ശിക്ഷ അനുഭവിക്കുകയും തൃണമൂല്‍ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News