ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

സിപിഐ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിപിഐ 4 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. തിരുവനന്തപുരം: സി ദിവാകരന്‍, മാവേലിക്കര: ചിറ്റയം ഗോപകുമാര്‍, തൃശൂര്‍: രാജാജി മാത്യു തോമസ്, വയനാട്: പിപി സുനീര്‍.

അസ്വാരസ്യമൊന്നുമില്ലാതെയാണ് എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് വിരാമമായത്. മുന്നണിയിലെ ചില കക്ഷികള്‍ സീറ്റിന് അവകാശം ഉന്നയിച്ചെങ്കിലും അതൊന്നും തര്‍ക്കത്തിനോ പിടിവാശിക്കോ വഴിവച്ചില്ല.

സൗഹൃദാന്തരീക്ഷത്തില്‍ ചര്‍ച്ച പൂര്‍ത്തിയാക്കിയപ്പോള്‍ കേരളത്തിന് കാണാന്‍ കഴിഞ്ഞത് മുന്നണിയിലെ ഐക്യവും കെട്ടുറപ്പുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News