”കുമ്മനം അല്ല, മോദി വന്നാലും ബിജെപി തിരുവനന്തപുരത്ത് ജയിക്കില്ല”; കോടിയേരി

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനമല്ല, നരേന്ദ്രമോദി വന്ന് നിന്നാലും ജയിക്കാന്‍ പോകുന്നില്ലെന്നും 20 മണ്ഡലങ്ങളിലും യുഡിഎഫുമായാണ് എല്‍ഡിഎഫ് മല്‍സരിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരന്‍ മത്സരിച്ചതുകൊണ്ട് ജയിക്കാന്‍ പോകുന്നില്ല.

എന്തിനാണ് കുമ്മനത്തെ ബുദ്ധിമുട്ടിക്കുന്നത്. വേണമെങ്കില്‍ മോദി മല്‍സരിക്കട്ടെ അല്ലെങ്കില്‍ അമിത് ഷാ വന്ന് മല്‍സരിക്കട്ടെ. എന്നാലും ബിജെപി ജയിക്കില്ലെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News