നീരജ് മാധവിനെ ആകര്‍ഷിച്ച ഹ്രസ്വചിത്രം; ‘നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ’ പോസ്റ്റര്‍ വൈറല്‍

ജിബിന്‍ ജി നായരെ പ്രധാന കഥാപാത്രമാക്കി ദിവാകൃഷ്ണ വി.ജെ സംവിധാനം ചെയ്യുന്ന ‘നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ പോസ്റ്റര്‍ സിനിമാ താരം നീരജ് മാധവ് പുറത്തുവിട്ടു.

ആദ്യ കാഴ്ചയില്‍ തന്നെ വ്യത്യസ്തമായ ഈ പോസ്റ്റര്‍ തന്നെ ആകര്‍ഷിച്ചു എന്നും, ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ താമസിയാതെ തന്നെ വെള്ളിത്തിരയിലും തെളിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

എന്തായാലും ഇതിനോടകം തന്നെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

വനിതാ ദിനത്തെ തുടര്‍ന്ന് ഇന്നലെ ചിത്രത്തിലെ വനിതാ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഒരു സ്‌പെഷ്യല്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി.

ചിത്രം അടുത്ത മാസം പുറത്തിറക്കാനാകും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

മലയാളത്തിലെ ഏറ്റവും വലിയ ട്രോള്‍ ഗ്രൂപ്പായ ട്രോള്‍ മോളിവുഡിന്റെ പിന്‍ബലത്തോടെ ക്രൗഡ് ഫണ്ടിംഗിലൂടെയാണ് ചിത്രത്തിന് ആവശ്യമായ തുക സമാഹരിച്ചിരിക്കുന്നത്.

വിജിത് പിള്ള, നബീല്‍, മഹേഷ് ഗോപാല്‍, ശരത് രമേശ്, ശാലിനി പി.എസ്, രാജ്കുമാര്‍ സി.ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ജിബിന്‍ ജി നായര്‍, സമൃദ്ധി, ശ്രീദര്‍ഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സംവിധായകന്‍ ദിവകൃഷ്ണയോടൊപ്പം എഡിറ്റര്‍ കൈലാഷ് എസ് ഭവനും ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നു.

ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണന്‍, സംഗീതം വിഷ്ണു ദാസ്. കണ്‍സെപ്റ്റ് അഖിലേശന്‍, സൗണ്ട് ഡിസൈന്‍ അഖില്‍ അനില്‍കുമാര്‍, പോസ്റ്റര്‍ ഡിസൈന്‍ ശ്യാം സി ഷാജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here