കോഴിക്കോട്ട് എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് പ്രദീപ്കുമാര്‍

കോഴിക്കോട്: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതു മുന്നണി മികച്ച വിജയം നേടുമെന്ന് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാര്‍. ദേശീയ രാഷ്ടീയത്തിനൊപ്പം മണ്ഡലത്തിലെ കഴിഞ്ഞ 10 വര്‍ഷത്തെ വികസനവും പ്രധാന ചര്‍ച്ചയാകുമെന്ന് എ പ്രദീപ് കുമാര്‍ പീപ്പിളിനോട് പറഞ്ഞു.

വികസന നായകനായ ജനകീയ സ്ഥാനാര്‍ത്ഥിയെ മുന്‍നിര്‍ത്തിയാണ് കോഴിക്കോട്ട് എല്‍ ഡി എഫ് പോരാട്ടത്തിനറങ്ങുന്നത്. 10 വര്‍ഷം മുമ്പ് കൈവിട്ട കോഴിക്കോട് ലോക്‌സഭാ സീറ്റ്, എല്‍ ഡി എഫിനായി തിരിച്ച് പിടിക്കുക എന്ന വലിയ ദൗത്യമാണ് എ പ്രദീപ് കുമാറിന് മുന്നിലുള്ളത്.

വിദ്യാര്‍ത്ഥി – യുവജന നേതാവായി പൊതുപ്രവര്‍ത്തനം തുടങ്ങിയ എ പ്രദീപ്കുമാര്‍ നിലവില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്. വികസന രംഗത്ത് പുത്തന്‍ മാതൃകകള്‍ കേരളത്തിന് പരിചയപ്പെടുത്തിയ പ്രദീപ്കുമാര്‍ വലിയ ആത്മവിശ്വാസവുമായാണ് മത്സരത്തിനിറങ്ങുന്നത്.

എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്. ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോ. സെക്രട്ടറി, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ മുന്‍ ചെയര്‍മാനായിരുന്നു. 1996 ല്‍ കോഴിക്കോട് ഒന്നില്‍ നിന്ന് നിയമസായിലെത്തിയ പ്രദീപ് കുമാര്‍ തുടര്‍ന്ന് 2011 ലും 2016 ലും നോര്‍ത്തില്‍ നിന്നാണ് നിയമസഭയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel