ആറ്റിങ്ങലിന്റെ അമരക്കാരനാകാന്‍ പാര്‍ട്ടി തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് സമ്പത്ത്; പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസവും ഉത്തരവാദിത്വവും നിറവേറ്റും

ആറ്റിങ്ങലിന്റെ അമരക്കാരനാകാന്‍ പാര്‍ട്ടി തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് ഡോ.എ സമ്പത്ത് എംപി. തന്നില്‍ പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസവും ഉത്തരവാദിത്വവും നിറവേറ്റുമെന്നും കണ്ണിലെ കൃഷ്ണമണിപോലെ ആറ്റിങ്ങലിലെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുെമെന്നും അദ്ദേഹം പറഞ്ഞു.

1996ല്‍ ആറ്റിങ്ങള്‍ പഴയ ചിറയിന്‍കീഴ് മണ്ഡലമായിരുന്നപ്പോഴാണ് ഡോ.എ സമ്പത്ത് മത്സരരംഗത്തേക്കിറങ്ങുന്നത്. യുഡിഎഫിലെ സിറ്റിംഗ് എം പി ആയിരുന്ന തലയക്കുന്ന് ബഷീറിനെതിരെ നാപ്പത്തി എണ്ണായിരം വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. ശേഷം 2009ലും 2014ലും ആറ്റിങ്ങലില്‍ നിന്നും പാര്‍ളമെന്റിലേക്ക് വിജയിച്ചു കയറി.

ഇത് നാലാം തവണയാണ് ചരിത്രമുറങ്ങുന്ന ആറ്റിങ്ങലിന്റെ മണ്ണില്‍ സമ്പത്ത് വീണ്ടും മത്സര രംഗത്തേക്കിറങ്ങുന്നത്. പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസവും ഉത്തരവാദിത്വവും നിറവേറ്റുമെന്നും അതിര്‍ത്തിയിലെ പട്ടാളക്കാരനെപോലെ ആറ്റിങ്ങലിനെ കാക്കുെമന്നും അദ്ദേഹം പറഞ്ഞു.

ആദ്ദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞടുക്കുമ്പോള്‍ തൈക്കാട് വാര്‍ഡ്കൗണ്‍സിലര്‍ ആയിരുന്ന ഡോ.എ സമ്പത്തിന് തടവറയില്‍ കിടന്ന് പോലും തെരഞ്ഞെടുപ്പിനെ നേരിട്ട അച്ഛന്‍ സഖാവ് അനിരുദ്ധന് വേണ്ടി വോട്ട് ചേദിച്ചിറങ്ങിയ പരിചയം മാത്രമാണ് ഉണ്ടായിരുന്നത്.

അവിടുനിന്ന് കൂടുതല്‍ ഫണ്ട് വിനിയോഗിച്ച് മികച്ച പാര്‍ലമെന്റേറിയനായി തെരഞ്ഞെടുത്തതും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ സമ്പത്ത് എം പിയുടെ ഭേദഗതികള്‍ കൂടുതലായീ തെഞ്ഞെടുത്തതും സമ്പത്തിനെ ജനകീയനാക്കി.

ഈ വിശ്വസവുമാണ് വീണ്ടും ആറ്റിങ്ങലിന്റെ ചുവപ്പ് കോറിയിട്ട മണ്ണിലേക്ക് നെടുനായകത്വം വഹിക്കാനിറങ്ങുമ്പോള്‍ സമ്പത്തിന് കരുത്തായുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News