മണ്ഡലത്തിലെ ജനകീയ മുഖം; വികസന നേട്ടങ്ങളുയര്‍ത്തി കണ്ണൂരില്‍ വീണ്ടും പികെ ശ്രീമതി

കണ്ണൂർ ലോക്സഭാ മണ്ഡലം നിലനിർത്താൻ സി പി ഐ എം രണ്ടാം തവണയും രംഗത്തിറക്കിയത് സിറ്റിംഗ് എം പി പി കെ ശ്രീമതി ടീച്ചറെ.

അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ജനകീയ മുഖവുമാണ് ശ്രീമതി ടീച്ചറുടെ കരുത്ത്.മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വെന്നിക്കൊടി പാറിച്ച ചരിത്രമാണ് പി കെ ശ്രീമതി ടീച്ചർക്കുള്ളത്.

തിരഞ്ഞെടുപ്പ് ഗോദയിൽ ഇതുവരെ തോൽവി എന്തെന്നറിയാത്ത ജനകീയ നേതാവാണ് പി കെ ശ്രീമതി ടീച്ചർ. തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോഴെല്ലാം ശ്രീമതി ടീച്ചറെ വോട്ടർമാർ ഹൃദയത്തോട് ചേർത്തു നിർത്തി.

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായപ്പോഴുള്ള പ്രവർത്തനങ്ങൾ രാജ്യത്തിന് തന്നെ മാതൃകയായി.പയ്യന്നൂർ മണ്ഡലത്തിൽ നിന്നും രണ്ടു തവണ നിയമ സഭയിൽ എത്തി.വി എസ് അച്യുതാന്ദൻ മന്ത്രി സഭയിൽ ആരോഗ്യ വകുപ്പ് മന്ത്രിയായപ്പോൾ ജനകീയ ആരോഗ്യ മന്ത്രി എന്ന പേരാണ് കേരളം നൽകിയത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിൽ നിന്നും കണ്ണൂർ മണ്ഡലം പിടിച്ചെടുത്ത് പാർലിമെന്റിൽ എത്തിയ ടീച്ചറുടെ ലോക്സഭയിലെ പ്രകടനം എതിരാളികളെ പോലും വിസ്മയിപ്പിക്കുന്നതായിരുന്നു.

അഞ്ച് വർഷം കണ്ണൂർ മണ്ഡലത്തിൽ ഏറ്റവും വലിയ വികസന മുന്നേറ്റത്തിന് നേതൃത്വം നൽകാനായി എന്ന ചരിദാർഥ്യത്തോടെയാണ് ടീച്ചർ വീണ്ടും വോട്ടർമാർക്ക് മുന്നിലേക്ക് എത്തുന്നത്.

വനിതാ മുന്നേറ്റത്തിന്റെ മുന്നണി പോരാളിയായ ശ്രീമതി ടീച്ചർക്ക് സംഘടനാ രംഗത്തും മികവിന്റെ സാക്ഷ്യപത്രങ്ങൾ ഏറെ.

നിലവിൽ സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗമായും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ട്രഷറർ ആയും പ്രവർത്തിക്കുന്ന ശ്രീമതി ടീച്ചർ നിരവധി സമര പോരാട്ടങ്ങൾക്കും നേതൃത്വത്വം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News