കോട്ടയത്ത് വിഎന്‍ വാസവന്‍; കോട്ട പിടിക്കാനുറച്ച് ഇടതുപക്ഷം

കോട്ടയത്ത് കൊടിപാറിക്കാന്‍ സിപിഐഎം ജില്ലാസെക്രട്ടറി വിഎന്‍ വാസവനെ കളത്തിലിറക്കി ഇടതുമുന്നണി. പൊതുരംഗത്തും ജീവകാരുണ്യമേഖലയിലുമുള്ള വിഎന്‍ വാസവന്റെ ജനകീയത വോട്ടായി മാറും എന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുപക്ഷം. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഉജ്ജ്വല വിജയം നേടിയ ചരിത്രമാണ് സിപിഐഎമ്മിനുളളത്.

വിദ്യാര്‍ത്ഥി-യുവജന സംഘടനയിലൂടെയാണ് വി എന്‍ വാസവന്‍ പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. 2015 മുതല്‍ കോട്ടയം ജില്ലയിലെ സിപിഐഎമ്മിന്റെ അമരക്കാരന്‍.

2006ല്‍ കോട്ടയത്ത് നിന്ന് നിയമസഭാംഗമായതോടെ അക്ഷര നഗരത്തിന്റെ വികസന സ്വപ്‌നങ്ങളെ ഇഴചേര്‍ത്ത ജനകീയ നേതാവായി വിഎന്‍ വാസവന്‍ മാറി.

അന്ന് വി എന്‍ വാസവന്‍ കോട്ടയത്ത് കുറിച്ചിട്ട വികസന ചിത്രങ്ങള്‍ക്കും പദ്ധതികള്‍ക്കും മങ്ങലേറ്റില്ല. വാസവന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്ന ദിനത്തിലാണ് കൊച്ചിയില്‍ നിന്നും ആദ്യ കണ്ടെയ്‌നര്‍ ബാര്‍ജ് നാട്ടകം പോര്‍ട്ടിലേക്ക് അടുക്കുന്നത്.

വിഎന്‍ വാസവന്റെ എന്ന ദീര്‍ഘവീക്ഷണത്തിന്റെ വിജയം കൂടിയാണിത്. പൊതുരംഗത്തെ തിരക്കുകള്‍ക്കിടയിലും ജീവകാരുണ്യമേഖലയിലും സജീവ സാന്നിധ്യമാണ് വി എന്‍ വാസവന്‍.

അദ്ദേഹം നേതൃത്വം നല്‍കുന്ന അഭയം ചാരിറ്റബിള്‍ സൊസൈറ്റി ആയിരകണക്കിന് നിര്‍ദ്ധന രോഗികള്‍ക്ക് ആശ്വാസവും അത്താണിയുമാണ്.

ജില്ലയിലെ അരലക്ഷത്തോളം വരുന്ന ഭിന്ന ശേഷിക്കാരെ കുടനിര്‍മ്മാണ പരിശീലനം നല്‍കി അവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ നേതൃത്വം നല്‍കി.

കഴിഞ്ഞ പ്രളയകാലത്തെ രക്ഷപ്രവര്‍ത്തനങ്ങള്‍ വിഎന്‍ വാസവന്റെ നേതൃമികവിന്റെ തെളിവായി ജന മനസിലിടം നേടി. സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായ വിഎന്‍വി നവലോകം സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് കൂടിയാണ്.

സാമൂഹിക-രാഷ്ട്രീയ- സാസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തനത്തിന് നിരവധി അവാര്‍ഡുകളും നേടീയ വിഎന്‍ വാസവന്റെ ജനകീയത വോട്ടായി മാറും എന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News